ബേസിലിന് പിറന്നാളാശംസകളുമായി സുപ്രിയയും ടൊവിനോയും

0
245

ലയാളികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട നടനും സംവിധായകനും ഒക്കെയായ ബേസിൽ ജോസഫിന്റെ പിറന്നാളായിരുന്നു ഇന്ന്. താരത്തിന് നിരവധിയാളുകളാണ് പിറന്നാളാശംസകളുമായി എത്തുന്നത്. പിറന്നാളിനോട് അനുബന്ധിച്ച് നടനും സുഹൃത്തുമായ ടോവിനോ തോമസ് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ഒരു സിനിമ ഷൂട്ടിങ്ങിനിടെ എടുത്ത ബേസിലിന്റെ വീഡിയോ ആണ് ടോവിനോ പങ്കുവെച്ചത്. തോണിയിൽ ഇരുന്നു തുഴഞ്ഞുകൊണ്ട് പാട്ടു പാടുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനമാണ് ബേസിൽ ആലപിക്കുന്നത്. വീഡിയോയിലെ ബേസിലിന്റെ ലുക്ക് ആണ് ഏറെ വൈറൽ ആയിരിക്കുന്നത്. പഴയകാലത്തെ സിനിമ നടന്മാരുടെ ഹെയർ സ്റ്റൈൽ പോലെ ചെയ്തിരിക്കുകയാണ് ബേസിലിന്റെയും മുടി. നിരവധി ആളുകളാണ് പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. ‘ബേസിലിന്റെ മുടിയിൽ തേച്ചുപിടിപ്പിച്ചിരിക്കുന്ന എണ്ണകൊണ്ട് പുഴയിൽ നിന്ന് പിടിച്ച മീനിനെ പൊരിച്ചു തിന്നാം’, ‘ മുടിയിൽ തൂക്കിയിട്ട ഹൂക് കൊണ്ട് മീനിനെ പിടിക്കാമെന്നു’ തുടങ്ങി ഒട്ടനവധി രസകരമായ കമന്റുകളാണ് പോസ്റ്റിനു വരുന്നത്.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

ഒപ്പം താരത്തി​ന്റെ പുതിയ സിനിമയായ ​ഗുരുവായൂരമ്പലനടയിലി​ന്റെ അണിയറക്കാരും ഒരു പിറന്നാൾ പോ​​സ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ഇന്ന് നിങ്ങളാണ് ഹീറോ എന്ന പോ​സ്റ്ററാണ് സുപ്രിയ മേനോൻ പങ്കുവെച്ചിരിക്കുന്നത്. കല്യാണം ഒരിക്കലേ ഉണ്ടാവുകയുള്ളു, കൂടാതെ പിറന്നാളും കൊല്ലത്തിൽ ഒരിക്കലെ ഉണ്ടാവുകയുള്ളു എന്നാണ് സുപ്രിയ പോ​സ്റ്റിന് നൽകിയ ക്യാപ്ഷൻ.

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘​ഗുരുവായൂരമ്പലനടയിൽ’. ചിത്രത്തി​ന്റെ ടീസർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. തമാശകൾ നിറഞ്ഞ ഒരു ഫാമിലി എ​ന്റർടെെനറായിരിക്കും ചിത്രമെന്ന് മുന്നേതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. അക്കാര്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ടീസറാണ് പുറത്തുവിട്ടത്. തുടക്കം മുതൽ ഒടുക്കംവരെ ചിരിക്കുള്ള തിരികൊളുത്തുന്നതാണ് ടീസർ. ബേസിലി​ന്റെയും പൃഥ്വിരാജി​ന്റെയും ലൗഡ് കോമഡികളും കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാപശ്ചാത്തലവും ടീസർ ഉറപ്പുനൽകുന്നുണ്ട്. ‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഇതുവരെ ഇറങ്ങിയ അപ്ഡേറ്റുകളും പോ​സ്റ്ററുകളുമെല്ലാം പ്രേക്ഷകർ ഇരുകെെയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഒരു ഫാമിലി വെഡിങ് എന്റെർറ്റൈനെർ ആയിരിക്കും ചിത്രം എന്നാണ് ഫ​സ്റ്റ് ലുക് പോ​സ്റ്റർ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. അനശ്വര രാജൻ കല്യാണവേഷത്തിലും മറ്റുള്ളവർ ആ കല്യാണത്തിന് പങ്കെടുക്കാൻ വന്നവരുടെ വേഷത്തിലും ആണ് ഗുരുവായൂരമ്പലനടയിൽ ഫ​സ്റ്റ് ലുക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാവരും എന്തോ ഒന്ന് ആശ്ചര്യത്തോടെ നോക്കുന്നതും പോസ്റ്ററിൽ കാണാം. ചിത്രത്തിൽ തമിഴ് നടൻ യോ​ഗി ബാബുവും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here