തൃശൂരിൽ സുരേഷ് ​ഗോപിയുടെ മിന്നും വിജയം

0
111

തൃശൂരി​ന്റെ മണ്ണിൽ അവസാനം താമര വിരിഞ്ഞിരിക്കുകയാണ്. വമ്പിച്ച ഭൂരിപക്ഷം സ്വന്തമാക്കിക്കൊണ്ട് സുരേഷ്​ഗോപി തൃശൂരിൽ വിജയം കൊയ്തു. പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമുണ്ടെന്നും തന്നെ ജയിപ്പിച്ച തൃശൂരിലെ ജനങ്ങളെ പ്രജാ ദെെവങ്ങൾ എന്നുമാണ് സുരേഷ്​ഗോപി വിശേഷിപ്പിച്ചത്. വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ചാണ് ബിജെപി സ്ഥാനാർത്ഥി സുരേഷ് ​​ഗോപി അഭിസംഭോധന ചെയ്തത്. തൃശ്ശൂരിലെ യഥാർത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ​ഗോപി വണങ്ങുകയും ചെയ്തു. അവർ മൂലം മാത്രമാണ് ഈ വിജയം സാധ്യമായതെന്നും അദ്ദേഹം പറയുകയുണ്ടായി. വമ്പൻ ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ നിന്നും ലഭിച്ചത്.

സുരേഷ്​ഗോപിയുടെ വാക്കുകൾ…

‘പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞു. അവരുടെ മനസിനെയും തീരുമാനങ്ങളെയും വഴിതെറ്റിച്ചുവിടാൻ, വക്രവഴിക്ക് തിരിച്ചുവിടാൻ നോക്കിയിടത്ത് നിന്നെല്ലാം ദൈവങ്ങൾ അവരുടെ മനസ് ശുദ്ധമാക്കി, തിരിച്ച് എൻ്റേയും എന്നിലൂടെ എൻ്റെ രാഷ്ട്രീയ കക്ഷിയിലേക്കും അവരുടെ നിശ്ചയങ്ങൾ തിരിച്ചുവിട്ടെങ്കിൽ, ഇത് അവർ എനിക്ക് നൽകുന്ന അനു​ഗ്രഹം കൂടിയാണ്. ഇത് അതിശയമെന്ന് തോന്നുന്നു, ഇതൊരു നേട്ടമായിരുന്നു എനിക്ക്. കല്ലുപോലെ കഴിഞ്ഞ 21ന് ശേഷം ഉറഞ്ഞുകൂടിയതാണ്. എനിക്കും കുടുംബത്തിനും വലിയ ഖ്യാതിയാണ് ഈ വിജയം നേടിതന്നിരിക്കുന്നത്. കളിയാട്ടം, നാഷണൽ അവാർഡ്, എൻ്റെ മക്കൾ, എ​ന്റെ കുടുംബം എല്ലാം എനിക്ക് വലിയ അനു​ഗ്രഹമാണ്. ആ അനു​ഗ്രഹമെന്ന് പറയുന്ന സ്ഥിതിയ്ക്ക് മുകളിൽ എത്ര കനത്തിലുള്ള വൃഷ്ടിയാണ് നടക്കുന്നതെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

ഈ ഒരു വിജയം സ്വന്തമാക്കുന്നതിനായും, വിജയപക്ഷത്തേക്ക് കൊണ്ടുവരുന്നതിനായും പണിയെടുത്ത ആയിരത്തിലധികം ബൂത്തുകൾ, ബൂത്തുകളിലെ പ്രവർത്തകർ, വോട്ടർമാരടക്കം പ്രചരണത്തിനിറങ്ങിയിരുന്നു. എറണാകുളത്ത് നിന്നും മറ്റുജില്ലകളിൽ നിന്നു നിരവധി പ്രവർത്തകരാണ് പ്രചാരണത്തിന് മുന്നിട്ടിറങ്ങിയത്. ഡൽഹി, മധ്യപ്രദേശ്, മുംബൈയിൽ നിന്നും എത്രയോ വ്യക്തികൾ എത്തിയിരുന്നു. ഈ 42 ദിവസവും എൻ്റെ പ്രയത്നത്തിനിടയ്ക്ക് അവരാണ് എന്നെ പ്രൊജക്ട് ചെയത് നിർത്തിയത്. കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടി പ്രവർത്തകർ എന്തൊക്കെ ആവശ്യപ്പെട്ടോ, അവർ പ്രതീക്ഷിച്ചതിന്റെ നൂറിരട്ടിയായി തിരിച്ചുതന്നിട്ടുമുണ്ട്’, എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. ഈ വിജയം അതിശയം എന്ന നിലയ്ക്ക് ആർക്കുതന്നെ തോന്നിയാലും ഇതൊരു നേട്ടമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here