ഉലകനായകന് പിറന്നാൾ ആശംസകളുമായി സിനിമാലോകം

0
153

സിനിമാലോകമാകെ ഉലകനായകന് പിറന്നാൾ ആശംസകൾ അറിയിചിരിക്കുകയാണ്. ഇന്ന് 69 പിറന്നാൾ ആഘോഷിക്കുന്ന കമൽ ഹാസനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളുമുൾപ്പെടെ പങ്കുവെച്ചുകൊണ്ടുള്ളതാണ് ആശംസകൾ. സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം കമൽഹാസൻ വെറും ചലച്ചിത്രതാരം മാത്രമല്ല, ഒരു വികാരം കൂടിയാണ്. സിനിമയിൽ അദ്ദേഹം കൈവെയ്ക്കാത്ത മേഖലകളില്ല. രാഷ്ട്രീയത്തിലും പുത്തൻ ചിത്രങ്ങളുമായി സിനിമയിലും സജീവമായി നിൽക്കുകയാണ് താരം.

തങ്ങളെല്ലാവരും ആരാധിച്ചുകൊണ്ട് വളർന്ന നടനും ഇതിഹാസവും, ഒപ്പം ത​ന്റെ മാതൃകയുമാണ് കമൽഹാസനെന്ന് നടൻ പ്രഭാസ് ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള സൗഭാ​ഗ്യമുണ്ടായെന്നും പ്രഭാസ് പോ​സ്റ്റിൽ പറയുകയുണ്ടായി.

എന്നാൽ കമൽഹാസന് മുൻകൂറായി പിറന്നാളാശംസകൾ നേർന്ന് സംവിധായകൻ ലോകേഷ് കനകരാജും രം​ഗത്തെത്തിയിരുന്നു. വിക്രം 2-ന്റെ ലോകത്തേക്ക് നിങ്ങളെ എല്ലാവരേയും കാത്തിരിക്കുന്നുവെന്നും ലോകേഷ് ട്വീറ്റ് ചെയ്തിരുന്നു.

നിങ്ങൾക്ക് മനോഹരമായ കലയുടെയും ഏകകണ്ഠമായ വിജയത്തിന്റെയും സന്തോഷത്തിന്റെയും മറ്റൊരു വർഷം ആശംസിക്കുന്നു! ജന്മദിനാശംസകൾ, എന്റെ പ്രിയപ്പെട്ട കമൽഹാസൻ സർ! എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. കേരളീയം പരിപാടിയിൽ ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി പിറന്നാളാശംസകൾ അറിയിച്ചത്.

നിങ്ങൾ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്നും ആരാധിക്കപ്പെടുന്നുവെന്നും പ്രകടിപ്പിക്കാൻ വാക്കുകൾക്ക് കഴിയുന്നില്ല എന്നാണ് നടി ഖുശ്ബു സമൂഹ മാധ്യമമായ എക്സിൽ പറഞ്ഞത്. മൈക്കൽ മദൻ കാമ രാജൻ, വെട്രി വിഴാ, സിങ്കാരവേലൻ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് വേളമിട്ടിരുന്നു.

അതേസമയം കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസൻ പിതാവിന് പിറന്നാളാശംസകളുമായെത്തിയതും ശ്രദ്ധ നേടിയിരുന്നു. ഏത് പെൺകുട്ടിക്കും ആവശ്യപ്പെടാവുന്ന പിതാവും സുഹൃത്തുമാണ് നിങ്ങൾ എന്നാണ് ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ ശ്രുതി പറഞ്ഞത്. നിങ്ങൾ എന്റെ ജീവിതം പ്രചോദനം കൊണ്ട് നിറയ്ക്കുകയാണ്. നിങ്ങൾക്ക് എക്കാലത്തെയും മികച്ച ഒരു വർഷവും, നിരവധി നിരവധി വർഷങ്ങൾ നിങ്ങളുടെ അപൂർവ, ഉജ്ജ്വലമായ മാജിക് ഞങ്ങളുമായി പങ്കിടണമെന്നും ആഗ്രഹിക്കുന്നു. നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു അച്ഛാ, നിങ്ങൾ ശരിക്കും എല്ലാ കാര്യങ്ങളുടെയും OG റോക്ക് സ്റ്റാർ ആണ്”. എന്നാണ് ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.

 

View this post on Instagram

 

A post shared by Shruti Haasan (@shrutzhaasan)

 പിറന്നാളാഘോഷത്തോടനുബന്ധിച്ച് കമൽഹാസൻ ചെന്നൈയിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധിപേർ അവിടെ ആഘോഷത്തിനെത്തിയിരുന്നു. സൂര്യ, പാർത്ഥിപൻ, ആമിർ ഖാൻ, ഛായാ​ഗ്രാഹകൻ രവി.കെ. ചന്ദ്രൻ തുടങ്ങിയവർ അതിഥികളായെത്തിയവരിൽ ചിലരാണ്. മണിരത്നം സംവിധാനം നിർവഹിക്കുന്ന ത​ഗ് ലൈഫ്, ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2, നാ​ഗ് അശ്വിൻ ഒരുക്കുന്ന കൽക്കി എന്നിവയാണ് കമൽഹാസന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചില ചിത്രങ്ങൾ. ത​ഗ് ലെെഫി​ന്റെ പ്രഖ്യാപന വീഡിയോ ഇന്നലെ പുറത്തുവിട്ടിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here