തമിഴ് സൂപ്പർ താരം വിജയ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് വാർത്ത ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ നടന്റെ ഇൻസ്റ്റയിലേക്കുള്ള വരവ് ആഘോഷിക്കുകയാുമാണ്. വിജയ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചതിന് പിന്നാലെ തമിഴിൽ നിന്നും മലയാളത്തിൽ നിന്നും അടക്കം നിരവധി താരങ്ങളും വിജയ് യെ ഇസ്സ്റ്റഗ്രാമിലേക്ക് സ്വഗതം ചെയ്ത് ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടിട്ടുണ്ട്.
View this post on Instagram
നടന്മാരായ പൃഥ്വിരാജ്, ചിമ്പു തുടങ്ങിയവരാണ് ഇതിൽ ആദ്യം സ്ര്റോറി പോസ്റ്റ് ചെയ്തുകൊണ്ട് ആദ്യം എത്തിയവർ. ‘ഇൻസ്റ്റ ലോകത്തിലേക്ക് സ്വാഗതം സഹോദരാ’, എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ‘ദളപതി വിജയ് അണ്ണാ ഇൻസ്റ്റയിലേക്ക് സ്വാഗതം’, എന്ന കുറിപ്പോടെയാണ് ചിമ്പു നടനെ എതിരേറ്റത്. വിജയ് ആദ്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും ഇവർ പങ്കുവെച്ചിട്ടുണ്ട്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമും വിജയ് യെ ഇൻസ്റ്റയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ‘വണക്കം ദളപതി’ എന്നാണ് ആമസോൺ പ്രൈം നടന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
മലയാളത്തിൽ നിന്ന് അൽഫോൻസ് പുത്രൻ, അനു സിത്താര തുടങ്ങിയവരും താരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ആദ്യ പോസ്റ്റിന് പിന്നാലെ കശ്മീരിൽ നിൽക്കുന്ന ഒരു ചിത്രം ഇൻസ്റ്റ സ്റ്റോറിയായും നടൻ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ 2 മില്യൺ ഫോളോവേഴ്സിനെയാണ് വിജയ് സ്വന്തമാക്കിയത്. 20 മണിക്കൂറിലേക്ക് അടുക്കുമ്പോൾ 4 മില്യൺ ഫോളോവേഴ്സ് എത്തിയിരിക്കുന്നു. അക്കൗണ്ടിൽ പോസ്റ്റും സ്റ്റോറിയുമെല്ലാം പങ്കുവച്ചിട്ടുണ്ട്. ‘ഹലോ നൻപൻസ് ആൻഡ് നൻബീസ്’ എന്നാണ് ചിത്രത്തിനു താഴെ കുറിച്ചത്.
വിജയുടെ ചിത്രത്തിന് പ്രതികരണവുമായി മലയാളികളടക്കം നിരവധി പേരാണ് എത്തിയിരിക്കുന്നത്. പൊതുവേദിയിൽ എത്തുമ്പോൾ വിജയ് സദസിനെ അഭിസംബോധന ചെയ്യുന്ന ‘എൻ നെഞ്ചിൽ കുടിയിരുക്കും’ എന്ന വരിയാണ് കമന്റ് ബോക്സിൽ പലരും പ്രതികരണമായി ഇട്ടത്. ഒടുവിൽ പുറത്തിറങ്ങിയ വാരിസിലെ വാ തലൈവാ എന്ന ഗാനത്തിന്റെ വരികളും പോസ്റ്റ് ചെയ്തവരുമുണ്ട്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ‘ആക്ടർ വിജയ്’ എന്ന പേരിലുള്ള വെരിഫൈഡ് അക്കൗണ്ട് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് വിജയ് ഇപ്പോഴുളളത്. ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനൊപ്പം പുറത്തുവിട്ട പ്രൊമോ ഗാനം ഇതിനോടകം വൻ ഹിറ്റായി മാറിക്കഴിഞ്ഞു. ഈ വർഷം ഒക്ടോബർ 19-ന് ലിയോ തിയേറ്ററുകളിലെത്തും.