‘അന്വേഷിപ്പിൻ കണ്ടെത്തും’ വിജയം ആഘോഷമാക്കി ടോവിനോയും കൂട്ടരും

0
283

ളരെ സ്ലോ പേസിൽ കഥപറഞ്ഞ് പ്രേക്ഷകരിൽ ആകാംഷ നിറച്ച ഇൻവെ​സ്റ്റി​ഗേഷൻ ചിത്രമായിരുന്നു ടൊവിനോ തോമസ് നായകനായെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’. മമ്മൂട്ടി നായകനായ ഭ്രമയുഗവും,പ്രേമലു,മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങൾ ഒപ്പം ഉണ്ടായിരുന്നിട്ടുപോലും ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തി​ന്റെ വിജയം ആഘോഷിക്കുകയാണ് അന്വേഷിപ്പിൻ കണ്ടെത്തും അണിയറപ്രവർത്തകർ. കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തി​ന്റെ സക്സസ് മീറ്റ് നടന്നത്. ചിത്രത്തിൽ വേഷമിട്ട നടീ നടന്മാരും, ഒപ്പം ചിത്രത്തി​ന്റെ അണിയറയിൽ പ്രവർത്തിച്ചവർ ഉൾപ്പെടെ എല്ലാവരും വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചിത്രത്തിൽ പ്രവർത്തിച്ചവർക്ക് സിനിമയുടെ മൊമെ​ന്റോയും ഉപഹാരമായി നൽകി.

പരിപാടിയിൽ സംവിധായകൻ ഷാജി കെെലാസും എത്തിയിരുന്നു. ചിത്രത്തിൽ ടോവിനോ അവതരിപ്പിച്ച കഥാപാത്രത്തി​ന്റെ അച്ചനായി വേഷമിട്ടത് ടൊവിനോയുടെ അച്ചൻ തന്നെയായിരുന്നു. മക​ന്റെ കെെയ്യിൽ നിന്നും ഉപഹാരമേറ്റുവാങ്ങാനായത് ഭാ​ഗ്യമെന്നുമദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ നടൻ ഹരിശ്രീ അശോകനും ത​ന്റെ ആ​ഗ്രഹം പറയുകയുണ്ടായി.

മക​ന്റെ കയ്യിൽനിന്നും മൊമെ​ന്റോ വാങ്ങാൻ തനിക്കും ആ​ഗ്രഹം ഉണ്ടാന്നും, താനും മകനും ഒരുമിച്ചെത്തുന്ന സിനിമകൾ വരുന്നുണ്ടെന്നും അടിലൂടെ ആ ഭാ​ഗ്യം വരുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അന്വേഷിപ്പിൻ കണ്ടെത്തും മാർച്ച് എട്ട് മുതൽ നെറ്ഫ്ലിക്സിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചിരുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിലാണ് അന്വേഷിപ്പിൻ കണ്ടെത്തും സഞ്ചരിക്കുന്നത്. ഒരു പെൺകുട്ടിയുടെ കൊലപാതകവും അതേ തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.അന്വേഷണത്തിനായി ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനും ഒപ്പം നാലുപേരടങ്ങുന്ന സംഘവും എത്തുകയാണ്.ശേഷം കൊല്ലപ്പെട്ട പെൺകുട്ടി ആര് ? കൊലപാതകി ആര് ? കൊലക്ക് പിന്നിലെ കാരണമെന്ത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള പൊലീസി​ന്റെ സഞ്ചാരവും, അതിനിടെയുള്ള ആകാംക്ഷ ജനിപ്പിക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത് . പതിവ് ഇൻവെസ്റ്റിഗേഷൻ രീതിയിൽനിന്നും മാറി അന്വേഷകരുടെ കഥ സംസാരിക്കുന്ന സിനിമയാണിത്.

എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്.ഒരു പോലീസ് വേഷം എന്ന് പറയുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് വീരൻ പരിവേഷമാണെങ്കിൽ അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിലെ എസ്.ഐ ആനന്ദ് നാരായണൻ നേരെ തിരിച്ചാണ്.മീശ പിരിക്കലോ,മാസ് ഗെറ്റപ്പോ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരനായ റിയൽ പോലീസുകാരൻറെ വേഷപകർച്ചയാണ് ടൊവിനോയുടേത്.വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here