‘അവറാനാ’യി ടൊവിനോ തോമസ് : പുത്തൻ ചിത്രത്തി​ന്റെ മോഷൻ പോ​സ്റ്റർ പുറത്ത്

0
151

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുതിയ ചിത്രത്തി​ന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. അവറാൻ എന്ന് പേര് ഇട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശില്പ അലക്സാണ്ടർ. ചിത്രം നിർമ്മിക്കുന്നത് ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം ആണ്.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

മലയാള സിനിമാ ഇൻഡസ്ട്രിയിലെ പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് ടൊവിനോയുടെ പുതിയ ചിത്രമായ അവറാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മാസ് റോം-കോം ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജോമോൻ ടി ജോൺ ആണ് ചിത്രത്തി​ന്റെ ഛായാഗ്രഹണം നിർമ്മിക്കുന്നത്. ഷമീർ മുഹമ്മദ്‌ ചിത്രത്തി​ന്റെ എഡിറ്റിംഗും നിർവഹിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ആയെത്തുന്നത് ജേക്സ് ബിജോയ്‌ ആണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും കെെകാര്യം ചെയ്യുന്നു. ഷാജി നടുവിൽ ആണ് ചിത്രത്തിനായി കലാസംവിധാനം നിർവഹിക്കുന്നത്.

മേക്കപ്പ്- റോണക്സ്‌ സേവ്യർ, സഹനിർമ്മാണം- ദിവ്യ ജിനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൂരജ് കുമാർ, സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ്- അരവിന്ദ് മേനോൻ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, മോഷൻ പോസ്റ്റർ: ഐഡന്റ് ലാബ്സ്, ഡിസൈൻ- തോട്ട് സ്റ്റേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ.

ടൊവിനോ തോമസി​ന്റേതായി ഏറ്റവും അവസാനം പ്രദർശനത്തിന് എത്തിയ ചിത്രം നടികർ ആണ്. ലാൽ ജൂനിയർ സംവിധാനം നിർവഹിച്ചു ടോവിനോ തോമസ് നായകനായ ‘നടികർ’. ലോകമെമ്പാടും ആയിരം സ്‌ക്രീനിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും സ്വന്തമാക്കിയിരുന്നു. ആദ്യ ദിനത്തിൽ തന്നെ 5.39 കോടി രൂപയായിരുന്നു ചിത്രം സ്വന്തമാക്കിയത്. ടൊവിനോ തോമസ് എന്ന നടന് ഏറെ അഭിനയസാധ്യതയുള്ള സിനിമയായിരുന്നു നടികരെന്നും, അത് അദ്ദേഹം കൃത്യമായി ഉപയോ​ഗിച്ചു എന്നുമാണ് പ്രേക്ഷകർ പറയുന്നത്. ടൊവിനോ സിനിമയിൽ തകർത്തഭിനയിച്ചു, സിനിമയ്ക്കുള്ളിലെ സിനിമ, ഒട്ടും പ്രതീക്ഷിക്കാത്ത ക്ലെെമാക്സായിരുന്നു എന്നൊക്കെയായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. ഗോഡ് സ്പീഡ് സിനിമാസും മൈത്രി മൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റണി, അനൂപ് വേണു ഗോപാൽ എന്നിവരാണ് നടികർ നിർമിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here