അന്നും എന്നും തളത്തിൽ ദിനേശൻ ഒരുപോലെ : വെെറലായി എഡിറ്റഡ് ഫോട്ടോ

0
133

ഴയ ചില സിനിമകൾ എത്ര കാലം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കാറുണ്ട്. അതുപോലെ മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന സിനിമയാണ് വടക്കുനോക്കിയന്ത്രം.1989 മെയ് 19ന് ആയിരുന്നു വടക്കുനോക്കി യന്ത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രത്തിൽ തളത്തിൽ ദിനേശനെ അവതരിപ്പിച്ചത് ശ്രീനിവാസനും. ശോഭ എന്ന നായിക കഥാപാത്രമായി എത്തിയത് പാർവതിയും ആയിരുന്നു. 2024 മെയ് 19 ആയപ്പോഴേക്കും സിനിമ പ്രദർശനത്തിന് എത്തിയിട്ട് 35 വർഷം തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ വലിയ തോതിൽ വൈറൽ ആകുകയാണ്.

ഭാര്യയുമായി ഫോട്ടോ എടുക്കാൻ പോകുന്ന ദിനേശൻ എന്ന കഥാപാത്രത്തെയും, ക്ലിക് ചെയ്യുന്ന വേളയിൽ ശോഭയെ ഇടംകണ്ണിട്ട് നോക്കി ഉയരത്തിൽ നിൽക്കാൻ ശ്രമിക്കുന്ന തളത്തിൽ ദിനേശനെ ഇന്നും പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്ന ചിത്രമാണ്. ഈ ഫോട്ടോയുടെ എഡിറ്റഡ് വെർഷർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധ നേടുന്നത്. ശേഭയ്ക്കും തളത്തിൽ ദിനേശനും പ്രായത്തിന്റേതായ മാറ്റങ്ങൾ വന്നുവെങ്കിലും തളത്തിൽ ദിനേശൻ ഇന്നും അങ്ങനെ തന്നെ എന്ന രീതിയിലാണ് ഫോട്ടോ എഡിറ്റ് ചെയ്തിരിക്കുന്നത്. നിരവധി കമ​ന്റുകളും ഫോട്ടോയ്ക്ക് വരുന്നുണ്ട്.

പരസ്യ സംവിധായകനും ക്രിയേറ്റീവ് ഡയറക്ടറുമായ കുമാർ നീലകണ്ഠൻ എന്ന വ്യക്തി ആണ് ഈ ഫോട്ടോയ്ക്ക് പിന്നിൽ. “ആ പഴയ ഫോട്ടോയാണ് വടക്കുനോക്കി യന്ത്രത്തിന്റെ ഐക്കൺ ആയിട്ട് സോഷ്യൽ മീഡിയയിൽ കറങ്ങി കൊണ്ടിരിക്കുന്നത്. ആ താരങ്ങൾ 35 വർഷത്തിന് ശേഷം എങ്ങനെ ആയിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. പക്ഷേ എങ്ങനെ ചിന്തിച്ചാലും തളത്തിൽ ദിനേശൻ എന്ന വ്യക്തി ഒരിക്കലും മാറില്ല. ആ ഒരു ചിന്തയാണ് എന്നെ ഇതിലേക്ക് എത്തിച്ചത്”, എന്നായിരുന്നു അദ്ദേഹം ഫോട്ടോയെ കുറിച്ച് പറഞ്ഞ് ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.

തളത്തിൽ ദിനേശൻ എന്ന കേന്ദ്രകഥാപാത്രത്തിന്റെ അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആയിരുന്നു വടക്കുനോക്കി യന്ത്രം എന്ന ചിത്രം സംസാരിച്ചത്. പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുന്നതി​ന്റെ ഒപ്പംതന്നെ ചിന്തിപ്പിക്കുകയും ചെയ്തിരുന്നു ആ സിനിമ. ഇന്നും ആ ചിത്രം അതേ പ്രസക്തിയോടെ നിൽക്കുന്ന ഒന്നാണ്. ഇന്നസെൻ്റ്, കെപിഎസി ലളിത,ബൈജു, നെടുമുടി വേണു, സുകുമാരി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here