ധ്യാനിനെ ഭയന്നാണോ ഭാര്യക്കുള്ള പിറന്നാളാശംസ ചുരുക്കിയതെന്ന് വിനീതിനോട് ആരാധകർ

0
251

വിനീത് ശ്രീനിവാസൻ സംവിധാനം നിർവ്വഹിച്ച വർഷങ്ങൾക്കുശേഷം എന്ന ചിത്രം തീയേറ്ററുകളിൽ വളരെ വിജയകരമായി പ്ര​ദർശനം തുടരുകയാണ്. അതേസമയം ഇന്ന് വിനീതി​ന്റെ ഭാര്യ ദിവ്യയുടെ പിറന്നാൾ ആയിരുന്നു. എന്നാൽ ഇൻ​സ്റ്റ​ഗ്രാമിൽ വളരെ ചെറിയ വരികളിലൂടെയാണ് വിനീത് ഭാര്യ ദിവ്യക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ‘ഇന്ന് അവളുടെ ജന്മദിനം’ എന്ന ഒറ്റ വരിയാണ് ദിവ്യയുടെ ഒരു ചിത്രത്തിനൊപ്പം വിനീത് ഇൻ​സ്റ്റ​ഗ്രാമിൽ പോ​സ്റ്റ് ചെയ്തത്. ഈ പിറന്നാൾ പോ​സ്റ്റിന് താഴെയായി ആരാധകരുടെ നിരവധി കമ​ന്റുകളാണ് വരുന്നത്. ധ്യാനിനെ ഭയന്നാണോ ഭാര്യയുടെ പിറന്നാൾ ക്യാപ്ഷൻ ഒറ്റ വരിയിൽ ഒതുക്കിയതെന്നായിരുന്നു പോസ്റ്റിനു താഴെ വന്ന കമന്റുകളുടെ സാരാംശമെല്ലാം.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

എപ്പോഴും ഭാര്യയെക്കുറിച്ച് വാചാലനാകാറുള്ള വിനീതിനെ ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ ധ്യാൻ ശ്രീനിവാസൻ കളിയാക്കിയിരുന്നു. ദിവ്യയെക്കുറിച്ചുള്ള വിനീതിന്റെ ഹൃദയസ്പർശിയായ എഴുത്ത് പല ഭർത്താക്കന്മാരെയും ‘സമ്മർദ്ദ’ത്തിലാക്കാറുണ്ടെന്നായിരുന്നു ധ്യാനിന്റെ അഭിമുഖങ്ങളിലെ കമന്റ്. അത് വളരെപ്പെട്ടന്ന് സോഷ്യൽ മീഡിയയിൽ വെെറലാവുകയും ചെയ്തു. ഇതു പരിഗണിച്ചാണോ ഭാര്യയ്ക്കുള്ള ജന്മദിനാശംസ ഒറ്റവരിയിൽ ഒതുക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. ധ്യാൻ ശ്രീനിവാസനെ ബ്ലോക്ക് ചെയ്തിട്ട് ക്യാപ്ഷൻ ഇടാനാണ് വിനീത് ശ്രീനിവാസനോട് ഒരു ആരാധകൻ ആവിശ്യപ്പെട്ടിരിക്കുന്നത്. ഇത് പോലെയുള്ള വളരെ രസകരമായ കമൻ്റുകളാണ് പോസ്റ്റിനു താഴെ ആരാധകർ ഇടുന്നത്.

അതേസമയം, വിനീത് സംവിധാനം നിർവ്വഹിച്ച ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന കാഴ്ച്ചയാണ് കാണുന്നത്.കൂടാതെ ഈ വിനീത് ചിത്രത്തിൽ ദിവ്യയും ഒരു ഗാനം പാടിയിട്ടുണ്ട്. ‘ജീവിതഗാഥകളെ പോരുക ഈ നിമിഷം’ എന്ന ഗാനമാണ് വിനീതിനൊപ്പം ദിവ്യ ചിത്രത്തിൽ പാടിയത്. ചിത്രത്തിൽആ പാട്ടിന്റെ ചിത്രീകരണത്തിൽ ഗായികയായി ദിവ്യ എത്തുന്നുമുണ്ട്. വിനീത് തന്നെ സംവിധാനം നിർവ്വഹിച്ച ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ ആണ് ദിവ്യ പിന്നണി ഗായികയാകുന്നത്. ‘ഉണക്കമുന്തിരി’ എന്നു തുടങ്ങുന്ന ഗാനം ദിവ്യ പാടിയത് വളരെയധികം വൈറലായിരുന്നു.

സിനിമ സ്വപ്നം കാണുകയും അതിനു പിറകെ സഞ്ചരിക്കുകയും ചെയ്ത രണ്ട് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് വർഷങ്ങൾക്കുശേഷം കഥപറഞ്ഞുപോകുന്നത്. മുരളി എന്ന കഥാപാത്രമായി സിനിമയിൽ എത്തുന്നത് പ്രണവാണ്. കോമഡി, മ്യൂസിക്, മാസ് ഇവയെല്ലാം ഒത്തുചേർന്ന വിഷ്വൽ ട്രീറ്റ് എന്നാണ് പൊതുവെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം. മാത്രമല്ല പ്രണവ് മോഹൻലാൽ ധ്യാൻ കോംമ്പോയ്ക്കും നിവിൻപോളിയുടെ അഭിനയത്തിനും തീയേറ്ററിൽ കയ്യടി ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ ആറാടി, ഫസ്റ്റ് ഹാഫ് വേറെ ലെവൽ, സെക്കൻഡ് ഹാഫ് മാസ് തുടങ്ങി പ്രേക്ഷകർക്ക് ആവശ്യമായ എല്ലാ എലമെന്റുകളും ഉൾപ്പെട്ട സിനിമയാണ് വർഷങ്ങൾക്കുശേഷം എന്നായിരുന്നു പ്രേക്ഷക പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here