‘വേദികയെ പോലൊരു ക്യാരക്റ്റർ തരാൻ അവർ തയ്യാറായില്ല’ ; ശരണ്യ ആനന്ദ്

0
165

ന്ന് ജനങ്ങൾ അറിയുന്ന നടിയായതിന് കാരണം പതറാത്ത ആത്മവിശ്വാസമാണെന്ന് നടി ശരണ്യ ആനന്ദ് .ജീവിതത്തിൽ പല ഉയർച്ച താഴ്ചകൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും അവിടെയെല്ലാം പതറാതെ തീരുമാനം എടുത്തതുകൊണ്ടാണ് ഇന്ന് ഇ നിലയിൽ എത്തിച്ചേർന്നതെന്നും തെറ്റ് ചെയ്യാത്തതുകൊണ്ട് തന്നെ ദൈവം തനിക്കൊപ്പം നിൽക്കുമെന്നും ശരണ്യ പറയുന്നു.

നടിയുടെ വാക്കുകൾ………….

”ഒരു സിനിമ എന്ന് പറയുന്നത് ഒരു കൂട്ടായ്മ ആണ്.ഡയറക്റ്റർ ആയാലും പ്രൊഡ്യൂസർ ആയാലും ടെക്‌നീഷ്യൻ ആയാലും ഡയറക്റ്റർ ആയാലും എല്ലാവര്ക്കും അവരവരുടെ ഒപീനിയന് ഉണ്ട്.തിരകകഥാകൃത്തിനുപോലും ഈ കഥാപാത്രം ഇന്നയാൾ ചെയ്താൽ നന്നായിരിക്കും എന്നതുണ്ടായിരിക്കും. ഏത് കഥാപത്രമായാലും ഒരു അഞ്ചാറ് പേരെങ്കിലും ആദ്യ പരിഗണനയിൽ വരും.അവർ ലഭ്യമല്ലെങ്കിൽ ആണ് മറ്റൊരു ഓപ്‌ഷനിലേക്ക് പോവുക.ഒരു വാക്ക് കൊടുത്ത് പിന്നീടത് മാറ്റുന്നത് ശെരിയല്ല.കുടുംബവിളക്ക് കിട്ടിയില്ലെങ്കിൽ ഞാൻ അടുത്ത പ്രൊജക്റ്റിലേക്ക് പോകും.കാരണം എന്നെ വിശ്വസിച്ച എന്റെ ഫാമിലിയെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.എന്റെ തീരുമാനം ആയിരുന്നു എന്റെ ഫീൽഡിൽ നിന്ന് പൊരുതി ഒരുനാൾ നാലാൾ അറിയുന്ന നടിയായി മാറുമെന്നത്.അതുപോലെ തന്നെ സംഭവിച്ചു.കുടുംബവിളക് സത്യത്തിൽ ഒരു വഴിത്തിരിവായി.സീരിയലിൽ എനിക്ക് ഒരു അസുഗംഖം വരുന്ന സീൻ ഉണ്ട്.പ്രേക്ഷകരിൽ പലരും അത് റിയൽ ആണെന്ന് തെറ്റിദ്ധരിച്ചു.പുറത്ത് നിന്നകന്നുമ്പോൾ ഓടിവന്ന് എന്നെ പൊതിയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഞാൻ അവസരം ചോദിച്ചുപോയ പ്രൊഡ്യൂസർമാർ പോലും എന്റെ ക്യാരക്റ്റർ നന്നായിട്ടുണ്ടെന്ന് പറയുമ്പോൾ അതിയായ സന്തോഷം തോന്നിയിട്ടുണ്ട്.വേദികയെ പോലൊരു ക്യാരക്റ്റർ അവർ എനിക്ക് തന്നിരുന്നുവെങ്കിൽ ഞാൻ എത്ര ഹാപ്പി ആകുമെന്നറിയാമോ ..അവർ ഇനി എന്നെ വിളിച്ചാലും ഞാൻ പോകും.കാരണം സിനിമയാണ് എന്റെ സ്വപ്നം.എന്നോട് എന്ത് തെറ്റ് ചെയ്താലും ഞാൻ ആരോടും തെറ്റ് ചെയ്യുന്നില്ല അതുകൊണ്ട് തന്നെ എനിക്ക് വിഷമവുമില്ല.”

കുടുംബവിളക്ക് എന്ന സീരിയലിലെ വേദിക എന്ന വിലത്തിയായി പ്രേക്ഷകമനസ്സിൽ ഇടം നേടിയ നടിയാണ് ശരണ്യ ആനന്ദ്..വേദിക എന്ന കഥാപത്രം പ്രേക്ഷകർക്കിടയിൽ പ്രതീക്ഷിച്ചതിലും സ്വീകാര്യതയാണ് നേടിക്കൊടുത്തത്.തുടക്കത്തില്‍ വേദികയായി അഭിനയിച്ചിരുന്ന നടി മാറിയതോടെയാണ് ശരണ്യ ആനന്ദ് സീരിയലിലേക്ക് എത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ശരണ്യയുടെ വേദികയെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ശരണ്യയുടെ ഡ്രസ് സെൻസിനും ആഭരണങ്ങൾക്കുമെല്ലാം വലിയ ഫാൻസാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here