‘ആ സംഭവം എന്നെ ഡിപ്രഷനിലേക്ക് നയിച്ചു,പലപ്പോഴും രാത്രികളിൽ പൊട്ടിക്കരഞ്ഞിട്ടുണ്ട്’ ; ശരണ്യ ആനന്ദ്

0
226

സിനിമാമേഖലയിൽ പല തരത്തിലുള്ള ഒഴിവാക്കലുകൾ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് സീരിയൽ താരം ശരണ്യ ആനന്ദ്.ഒരു കഥാപത്രത്തിന് അത്രമാത്രം പ്രതീക്ഷ തന്നതിന് ശേഷം ലൊക്കേഷനിൽ ചെല്ലുമ്പോൾ ആ പ്രതീക്ഷ അസ്തമിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പേരിൽ ഉറക്കമില്ലാതെ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ശരണ്യ പറയുന്നു.മാത്രമല്ല സിനിമ സ്വപനം കണ്ട തനിക്ക് വിധി കരുതിവെച്ചത് സീരിയൽ ആണെന്നും നടി പറഞ്ഞു.മൂവി വേൾഡ് മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശരണ്യ തന്റെ വില്ലത്തി വേഷത്തെക്കുറിച്ച് സംസാരിച്ചത്.

നടിയുടെ വാക്കുകൾ………….

”എന്റെ ജീവിതത്തിൽ ഇപ്പോഴും അതൊരു ചോദ്യ ചിഹ്നമാണ്.എന്തുകൊണ്ട് നല്ലൊരു കഥാപാത്രത്തെ സിനിമയിൽ ലഭിച്ചില്ലെന്നത്.ഇത്രയും സിനിമകൾ ചെയ്തു എന്നല്ലാതെ വിധികക്ക് ലഭിച്ച സ്വീകാര്യത സിനിമകളിൽ നിന്ന് ലഭിച്ചില്ല.സ്വയം ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ സ്നേഹിക്കുന്ന കഥാപാത്രം എനിക്ക് ലഭിച്ചിട്ടില്ല.സത്യം പറഞ്ഞാൽ അങ്ങനൊരു കഥാപാത്രം സ്വപ്നം ആകണ്ടൻ ഗുജറാത്തിൽ നിന്നും ഞാൻ കേരളത്തിലേക്ക് വരുന്നത്.അതിന്റെ കാരണമെന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.ഒരു കഥാപത്രത്തിന് അത്രമാത്രം പ്രതീക്ഷ തന്നതിന് ശേഷം ലൊക്കേഷനിൽ ചെല്ലുമ്പോൾ ആ പ്രതീക്ഷ അസ്തമിക്കേണ്ട സാഹചര്യം എനിക്കുണ്ടായിട്ടുണ്ട്.അങ്ങനെ ഒരിക്കലും ചെയ്യരുത്.കാരണം അത് മാനസികമായി തളർത്തും.എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.എന്നെ കാണാൻ ഭംഗിയില്ലാത്തതുകൊണ്ടാണോ അതോ അഭിനയിക്കാൻ അറിയില്ലേ എന്നൊക്കെ..അതിന്റെ പേരിൽ എത്രയോ കാലം ഞാൻ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്.ഉറക്ൿമില്ലാത്ത രാത്രികൾ എന്ന് പറയുന്നതാണ് നല്ലത്.വിങ്ങിപ്പൊട്ടി കരഞ്ഞ രാത്രികൾ കടന്നുപോയിട്ടുണ്ട്.

ഒരു സ്വാപനത്തിന് പിന്നാലെ വരുമ്പോൾ എല്ലായിടത്ത് നിന്നും എതിർപ്പ് വരുമ്പോൾ സ്വാഭാവികമായും തളർന്നുപോകും.പ്രത്യേകിച്ച് നമ്മളെ ആശ്രയിച്ച് ഒരു കുടുംബമുണ്ടെങ്കിൽ ബാക്കി പറയേണ്ട ആവശ്യമില്ല.വീടിന്റെ വടക അടക്കണം ബാക്കി കാര്യങ്ങൾ നോക്കണം …ചെറുപ്പം മുതലേ സിനിമയായിരുന്നു ആഗ്രഹം അതുകൊണ്ട് തന്നെ അതിന് വേണ്ടിയാണ് സാമ്യം ചിലവഴിച്ചത്.ഇങ്ങനെ സിനിമയെ സ്നേഹിക്കുന്ന കുട്ടികൾ വരുമ്പോൾ അവർക്ക് ഡിപ്രഷൻ അടിച്ച് കഴിഞ്ഞാൽ അവരുടെ ജീവിതം ഇല്ലാതായിത്തീരും.

ഒരു പോയിന്റിൽ എത്തിയപ്പോൾ എനിക്ക് മതിയായി എന്നൊക്കെ തോന്നിയിട്ടുണ്ട്.പിന്നീട ഞാൻ മനസ്സിലാക്കി സിനിമയിൽ എനിക്ക് പറയത്തക്ക ആരും ബന്ധുക്കളോ അങ്ങനെയില്ല .അതുകൊണ്ട് തന്നെ തുടങ്ങാം എന്ന മൈൻഡിൽ പോയി.ചെറിയ കഥാപാത്രത്തിൽ നിന്ന് തന്നെ തുടങ്ങാം ഒരു ദിവസം എന്റെ ദിവസം വരും അല്ലെങ്കിൽ ഞാൻ പ്രതീക്ഷിച്ചതുപോലെ ഒരു കഥാപാത്രം എന്നെ തേടിവരുമെന്ന് ഞാൻ ഉറപ്പിച്ചു.അതുപോലെ സംഭവിച്ചു.സിനിമയിലല്ല സീരിയലിൽ ആണെന്ന് മാത്രം.”

നിലവിൽ ബിഗ് ബോസ് മലയാളം സീസൺ സിക്സിലെ മത്സരാര്ഥിയാണ് ശരണ്യ.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ശരണ്യ ബിഗ് ബോസിലേക്ക് പോയതിനെ നോക്കി കാണുന്നത്.ആദ്യ ആഴ്ചകളിൽ ശരണ്യ ആക്റ്റീവ് അല്ലെങ്കിലും നിലവിൽ വളരെ ആക്ടീവായ കണ്ടസ്റ്റന്റാണ് താരം

LEAVE A REPLY

Please enter your comment!
Please enter your name here