സിനിമയിൽ ആഗ്രഹിച്ച സ്വീകാര്യത സീരിയലിലാണ് ലഭിച്ചത് ; കുടുംബവിളക്കിലെ വേദിക പറയുന്നു

0
172

സിനിമയിൽ ലഭിക്കണമെന്ന് ആഗ്രഹിച്ച സ്വീകാര്യതയാണ് സീരിയലിലൂടെ ലഭിച്ചതെന്ന് കുടുംബവിളക്ക് സീരിയൽ നടി ശരണ്യ ആനന്ദ്.സീരിയലിൽ നെഗറ്റീവ് കഥാപത്രമായാണ് അഭിനയിക്കുന്നതെങ്കിലും റിയൽ ലൈഫിൽ വില്ലത്തി അല്ലെന്നും നെഗറ്റീവ് കഥാപാത്രമായിട്ടപോലും പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്നും നടി പറയുന്നു.മൂവി വേൾഡ് മീഡിയക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശരണ്യ തന്റെ വില്ലത്തി വേഷത്തെക്കുറിച്ച് സംസാരിച്ചത്

ശരണ്യയുടെ വാക്കുകൾ…………..

”വിശാലമായി സ്‌പ്രെഡ്‌ ആകുന്ന മീഡിയയാണ് ടെലിവിഷൻ.അതിൽ എല്ലാത്തരം പ്രേക്ഷകരും ഉൾപ്പെടുന്നുണ്ട്.അച്ഛൻ ‘അമ്മ കുട്ടികൾ എല്ലാവരും ഉൾപ്പെടുന്നുണ്ട്.സാധാരണ ഗ്രമങ്ങളിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ടൈം സ്പെന്റ്‌ ചെയ്യുന്നത് ടെലിവിഷനിലാണ്.തിയറ്റർ എന്ന ഓപ്‌ഷൻ അവർ സ്വീകരിക്കാറില്ല.എന്നെ സംബന്ധിച്ചിടത്തോളം സിനിമയിലാണ് കൂടുതൽ ഫോക്കസ് ഉണ്ടായിരുന്നത്.നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് കരുതിയിരുന്നത്.വേദിക എന്ന കഥപാത്രത്തിന് കിട്ടുന്ന സ്വീകാര്യതയും സ്നേഹവും പ്രതീക്ഷിച്ചാണ് ഞാൻ ഓരോ സിനിമയും ചെയ്തിരുന്നത്.പക്ഷെ അത് ലഭിച്ചത് സീരിയലിലാണെന്ന് മാത്രം.വില്ലത്തി ആണെങ്കിലും ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയാണ് എനിക്ക് ലഭിച്ചത്.എനിക്കതിൽ വലിയ സന്തോഷമുണ്ട്.ജീവിതത്തിൽ ഞാൻ വില്ലത്തി അല്ല.വില്ലത്തി ആവേണ്ടിടത്ത് ഞാൻ വില്ലത്തി ആകാറുണ്ട്.സീരിയലിൽ ഭർത്താവിനെ വരുതിക്ക് വരുത്തുന്ന ഒരു സ്ത്രീയാണ് ഞാൻ.എന്നാൽ റിയൽ ലൈഫിൽ അങ്ങനെയല്ല.വളരെ നല്ല മനസുള്ള ഭർത്താവിനെയാണ് എനിക്ക് ലഭിച്ചത്.എനിക്ക് ആയാലും മറ്റുള്ളവർക്കായാലും വളരെ ബഹുമാനം കൊടുക്കുന്ന വ്യ്കതിയാണ് അദ്ദേഹം.”

കുടുംബവിളക്ക് എന്ന സീരിയലിലെ വേദിക എന്ന വിലത്തിയായി പ്രേക്ഷകമനസ്സിൽ ഇടം നേടിയ നടിയാണ് ശരണ്യ ആനന്ദ്..വേദിക എന്ന കഥാപത്രം പ്രേക്ഷകർക്കിടയിൽ പ്രതീക്ഷിച്ചതിലും സ്വീകാര്യതയാണ് നേടിക്കൊടുത്തത്.തുടക്കത്തില്‍ വേദികയായി അഭിനയിച്ചിരുന്ന നടി മാറിയതോടെയാണ് ശരണ്യ ആനന്ദ് സീരിയലിലേക്ക് എത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ശരണ്യയുടെ വേദികയെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ശരണ്യയുടെ ഡ്രസ് സെൻസിനും ആഭരണങ്ങൾക്കുമെല്ലാം വലിയ ഫാൻസാണ് ഉള്ളത്.

സീരിയലിൽ മാത്രമല്ല സിനിമയിലും ശരണ്യ സജീവമാണ്.  മോഹന്‍ലാല്‍ ചിത്രം 1971: ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ നടിയായി എത്തിയത്. പിന്നീട് അച്ചായന്‍സ്, ചങ്ക്സ്. ആകാശഗംഗ 2, മാമാങ്കം, ഗരുഡന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് .

നിലവിൽ ബിഗ് ബോസ് മലയാളം സീസൺ സിക്സിലെ മത്സരാര്ഥിയാണ് ശരണ്യ.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ശരണ്യ ബിഗ് ബോസിലേക്ക് പോയതിനെ നോക്കി കണ്ടതെങ്കിലും ഇതിനോടകം ശരണ്യക്ക് പ്രതീക്ഷിച്ച രീതിയിൽ ഉയരാൻ സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here