ഗസൽ സുൽത്താൻ പങ്കജ്​ ഉധാസ് അന്തരിച്ചു : അനുശോചനമറിയിച്ച് പ്രധാനമന്ത്രി

0
229

ന്ത്യൻ ഗസൽ സംഗീതത്തെ ജനപ്രിയമാക്കിയതിൽ പ്രധാന പങ്കുവഹിച്ച പ്രശസ്ത ​ഗായകൻ പങ്കജ്​ ഉധാസ് അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്ന അ​ദ്ദേഹം, തിങ്കളാഴ്ച രാവിലെ മുംബെെയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. 72 -ാം വയസിലാണ് സം​ഗീതത്തി​ന്റെ പലതലങ്ങളിലൂടെ സഞ്ചരിച്ച ​ഗായക​ന്റെ മരണം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. അദ്ദേഹത്തി​ന്റെ മകളായ നയാബ് ഉധാസ് ആണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മരണ വിവരം ലോകത്തെ അറിയിച്ചത്.

ഗായക​ന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനമറിയിച്ചു. സംഗീത ലോകത്തിനു ഒരിക്കലും നികത്താനാകാത്ത നഷ്ടമെന്നാണ് നരേന്ദ്രമോദി പങ്കുവെച്ച അനുശോചന കുറിപ്പിൽ പറഞ്ഞത്.

Image

തലമുറകൾ നെഞ്ചിലേറ്റിയ ഈണങ്ങളായിരുന്നു പങ്കജിന്‍റേതെന്നും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ കൂട്ടിച്ചേർത്തു.

Image

‘ചിട്ടി ആയി ഹേ’ പോലെയുള്ള നിരവധി അനശ്വര ഗാനങ്ങളിലൂടെ ഗസൽ സംഗീത ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹം പകർത്തിയത് സം​ഗീതത്തി​ന്റെ മറ്റൊരു മുഖമായിരുന്നു. നൽകിയ സംഭാവനകളെ മുൻനിർത്തി അദ്ദേഹത്തിന് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. പങ്കജ് ഉധാസിന്റെ ഭാര്യ ഫരീദയാണ്. പങ്കജ് ഉധാസ് ജനിച്ചത് ഗുജറാത്തിലെ ജറ്റ്‌പുർ ഗ്രാമത്തിലാണ്. സംഗീതത്തിൽ വളരെയധികം താൽപര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ഗസൽ സംഗീതത്തെ സാധാരണക്കാരിലേക്ക് അതിമനോഹരമായി എത്തിക്കാൻ സാധിച്ചു എന്നതായിരുന്നു പങ്കജ്​ ഉധാസിന്‍റെ ഏറ്റവും വലിയ കഴിവ്. പങ്കജ്​ ഉധാസിന്‍റെ അന്ത്യത്തിൽ രാഷ്ട്രീയ ,സാസ്കാരിക, ചലച്ചിത്ര മേഖലകളിലെയെല്ലാം പ്രമുഖർ അനുസ്മരിച്ചിട്ടുണ്ട്.

1986-ല്‍ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രം മുതലാണ് പിന്നണി ഗായകന്‍ എന്ന രീതിയിൽ പങ്കജ് ഉധാസ് ബോളിവുഡ് മേഖലയിൽ നിലയുറപ്പിക്കുന്നത്. എണ്‍പത് കാലഘട്ടത്തി​ന്റെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും നിരവധി അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് സമാന്തരമായൊരു പാതതന്നെ തുറന്നെങ്കിലും പങ്കജ് ഉധാസിന്റെ താൽപര്യം എപ്പോഴും ഗസലിനോടായിരുന്നു. ചുപ്‌കെ ചുപ്‌കെ, സായ ബാങ്കര്‍, യുന്‍ മേരെ ഖാത്ക, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ്‌ക ഗര്‍, ക്യാ മുജ്‌സെ ദോസ്തി കരോഗെ, മൈഖാനെ സേ, ഗൂന്‍ഗാത്, ആഷിഖോന്‍ നെ, പീനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആന്‍സു തുടങ്ങിയ ​ഗസലുകൾ ഇന്നും ഗസല്‍ പ്രേമികള്‍ക്ക് ഒരു ഗാനമെന്നതിനുപുറമെ ഒരു വികാരം തന്നെയാണ്. 2006-ലായിരുന്നു രാജ്യം പദ്മശ്രീ നൽകി ആദരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here