മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും സിനിമാ തിരക്കഥാ കൃത്തുമായിരുന്ന റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു

0
119

മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും സിനിമാ തിരക്കഥാ കൃത്തുമായിരുന്ന റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു. 60 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിലെ മുന്‍ അംഗമായിരുന്നു അദ്ദേഹം. കൂടാതെ സീനിയര്‍ ജേണലിസ്റ്റ് ഫോറം മെമ്പർ കൂടിയായിരുന്നു. അദ്ദേഹത്തി​ന്റെ മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No photo description available.
ഒട്ടനവധി ചലച്ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയും റഹീം പൂവാട്ടുപറമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പം ഏതാനും ഹ്രസ്വ സിനിമകളുടെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവാര്‍ഡ് നിശകളും ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അല്‍- അമീന്‍, കേരള ടൈംസ് എന്നീ പത്രങ്ങളിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തമായി ഒരു സിനിമാ മാസികയും പുറത്തിറക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here