കൈതിയുടെ ഹിന്ദി റീമേക്ക് ഭോലായിലെ പുതിയ ഗാനം പുറത്തുവിട്ടു

0
457

തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ആയ ഭോലായിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. ‘ഭോലാ’യിലെ ‘പാൻ ഡുകനിയ’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അജയ് ദേവഗൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ത്രിഡിയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘ഭോലാ’ . ‘യു മേം ഓർ ഹം’, ‘ശിവായ്’, ‘റൺവേ 34’ എന്നിവയാണ് മറ്റു ചിത്രങ്ങൾ.
അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ഭോല. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘ദൃശ്യം 2’വാണ് അജയ് ദേവ്ഗൺ നായകനായി അവസാനമായി തിയറ്ററിൽ എത്തിയത്. ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ‘ദൃശ്യം 2’ന്റെ ഒഫിഷ്യൽ റീമേക്ക് ആയിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തത്. ഭൂഷൻ കുമാർ, കുമാർ മംഗത് പതക്, അഭിഷേക് പതക്, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് നിർമിച്ച ചിത്രത്തിൽ തബു, അക്ഷയ് ഖന്ന, ശ്രിയ ശരൺ, ഇഷിദ ദത്ത, മൃണാൾ ജാധവ്, രജത് കപൂർ, സൗരഭ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ ആദ്യഭാഗത്തിന്റെ റീമേക്കിലും അജയ് ദേവ്ഗൺ തന്നെയായിരുന്നു നായകൻ.

 

LEAVE A REPLY

Please enter your comment!
Please enter your name here