ഒടിടി റിലീസിനൊരുങ്ങി പൃഥ്വിരാജ് ബ്ലെസ്സി ചിത്രം ആടുജീവിതം ; പ്രചരിക്കുന്ന വാർത്ത സത്യമോ ?

0
102

ലയാള സിനിമയെ അന്തർദ്ദേശീയ തലത്തിൽ എത്തിച്ച സിനിമയാണ് ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം..പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ബോകോസോഫീസിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.നൂറ് തിയേറ്ററുകളിൽ അമ്പതു ദിവസം പൂർത്തിയാക്കിയ ചിത്രമെന്ന വിശേഷണവും ഈയടുത്ത് ചിത്രത്തിന് ലഭിച്ചിരുന്നു.ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ മെയ് 26 മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാർച്ച് ഇരുപത്തിയെട്ടിന് റിലീസിനെത്തിയ ചിത്രം രണ്ട് മാസത്തിന് ശേഷവും തിയറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.ഇപ്പോഴും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഒരുപക്ഷെ വെക്കേഷൻ ടൈം കണക്കിലെടുത്ത് ഒടിടിയിൽ വളരെ പെട്ടെന്നു ചിത്രമെത്താനുള്ള സാധ്യത കൂടുതലാണ്.ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളായ പ്രേമലു ,മഞ്ഞുമ്മൽ ബോയ്സ്,ആവേശം തുടങ്ങിയ ചിത്രങ്ങൾ ഒടിടിയിൽ വളരെ പെട്ടെന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങളാണ്. അതുകൊണ്ട് തന്നെ ആടുജീവിതം ഒടിടിയിൽ എത്തിയേക്കാം.

ആഗോളതലത്തില്‍ 150 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍.ജീവിച്ചിരിക്കുന്ന നജീബെന്ന വ്യക്തിയുടെ സഹനത്തിന്റെയും അതിജീവനയിന്റെയും അയാളനുഭവിച്ച യഥാര്‍ഥ നോവിന്റെയുമെല്ലാം കഥയാണ് ‘ആടുജീവിതം’. ബ്ലെസിയുടെ സംവിധാന മികവും കഥാപാത്രത്തിനായി ശരീരവും മനസും അര്‍പ്പിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എ.ആര്‍. റഹ്‌മാന്റെ സംഗീതവും സുനില്‍ കെ.എസി.ന്റെ ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമികവുമെല്ലാം സിനിമയെ മറ്റൊരു തലത്തിലെത്തിച്ചു.

മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നത് തന്നെയാണ് ചിത്രത്തിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കാന്‍ കാരണമായത്. മാത്രമല്ല പത്ത് വര്‍ഷത്തിനു ശേഷം എത്തുന്ന ബ്ലെസി ചിത്രം എന്നതും നായകനായി എത്തുന്നത് പൃഥ്വിരാജ് ആണെന്നതും ചിത്രത്തിന് മാറ്റ് കൂട്ടി. സിനിമക്കായി ശരീരഭാരം കുറച്ചതുള്‍പ്പെടെ വലിയ തയ്യാറെടുപ്പുകളും പ്രയത്‌നവുമാണ് പൃഥ്വി ഈ കഥാപാത്രത്തിനുവേണ്ടി ചെയ്തത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ആദ്യ ഒഫിഷ്യല്‍ പോസ്റ്ററിലും ആടുജീവിതത്തിലെ നജീബ് തന്നെയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here