ജയിലറിന് ശേഷം അടുത്ത ഹിറ്റ് സമ്മാനിക്കാൻ ഒരുങ്ങി നെൽസൺ ദിലീപ്‌കുമാർ ; നായകനായി ധനുഷ്

0
117

ജനീകാന്ത് ചിത്രം ജയിലറിന് ശേഷം നെൽസൺ ദിലീപ്കുമാർ അടുത്ത സംവിധാനത്തിന് ഒരുങ്ങുന്നു.തമിഴകത്തെ സൂപ്പര്‍താരമായ ധനുഷിന്‍റെ അമ്പത്തിയൊന്നാമത്തെ ചിത്രം നെല്‍സണ്‍ സംവിധാനം ചെയ്യും എന്നാണ് വിവരങ്ങൾ. ആക്ഷന്‍ കോമഡി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിധനുഷിനെ ഏല്‍പ്പിച്ചുവെന്നാണ്വിവരങ്ങൾ.അതേസമയം ജനുവരിയില്‍ തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം.

രജനീകാന്ത് നായകനായി എത്തിയ ”ജയിലർ” ലോകമെമ്പാടും വൻ വിജയമാണ് കരസ്ഥമാക്കിയത്. ആഗോളവിപണിയിൽ 525 കോടിയാണ് ചിത്രം നേടിയത്.‘കബാലി’ക്ക് ശേഷം വൻ പ്രതീക്ഷകൾ സൃഷ്ടിച്ച ‘ജയിലർ’ രജനിയുടെയും നെൽസണിന്റെയും ഗംഭീര തിരിച്ചുവരവാണെന്നു ജയിലർ സാക്ഷ്യപ്പെടുത്തുന്നു. സിനിമയുടെ തുടക്കം മുതൽ, വിഗ്രഹ മോഷ്ടാക്കളുടെ സംഘത്തെയും, ക്രൂരനായ വില്ലനെയും, അവനെ പിടിക്കാൻ തീരുമാനിച്ച പോലീസ് ഉദ്യോഗസ്ഥനെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.After Rajinikanth's Jailer, Nelson to make film with Kamal Haasan and  Dhanush? Details insideപഞ്ച് ഡയലോഗോ ഓപ്പണിംഗ് സോങ്ങോ ഇല്ലാതെ ഒരു സാധാരണ കുടുംബനാഥനായി രജനിയുടെ അവതരണം ആകർഷകമായി. അഞ്ച് പതിറ്റാണ്ടിലേറെയായി രജനി നിലനിർത്തിയ കരിസ്മ അസാധാരണമാണ്. മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി തന്റെ പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെടാതെ അദ്ദേഹം പലയിടത്തും അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ചിത്രത്തിലെ പല രംഗങ്ങളിലും രജനി അടിക്കുന്ന കൗണ്ടറുകൾ അസാമാന്യമാണ്‌.Who Will Star in Nelson's Next? | Update on Nelson Dilip Next Projectരജനികാന്തിന്റെ കരിയറിലെ 169-ാമത് സിനിമയാണ് ജയിലർ. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നെൽസന്റെയും രജനിയുടെയും ഒരു ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു ജയിലർ എന്ന് നിസ്സംശയം പറയാൻ സാധിക്കും. 10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കുകയായിരുന്നു. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.Buzz: Dhanush, Nelson Dilipkumar to unite for a film Tamil Movie, Music  Reviews and Newsകേരളത്തില്‍ നിന്ന് മാത്രമായി 50 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്. കേരളത്തില്‍ മാത്രമായി മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം എട്ട് കോടിയാണ് നേടിയത്. ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. വമ്പൻ താരനിരകൾ അണിനിരക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിൻറെ വിജയത്തിന് പിന്നാലെ നെൽസൺ ദിലീപ്കുമാറിന് വലിയ പ്രശ്മാസയാണ് ലഭിച്ചത്.തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെ അദ്ദേഹത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here