ഡയലോഗുകള്‍ പഠിക്കുമ്പോള്‍ പൃഥ്വിരാജ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ : അല്‍ഫോണ്‍സ് പുത്രന്‍

0
690
prithviraj and alphons puthran

ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്നയാളാണ് അല്‍ഫോണ്‍സ് പുത്രന്‍.’പ്രേമം’ സിനിമയിലൂടെ മലയാളത്തിനോടൊപ്പം തമിഴ് സിനിമാപ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധേയനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അല്‍ഫോണ്‍സ് പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ നടന്‍ പൃഥ്വിരാജിനെ കുറിച്ച് സംവിധായകന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഡയലോഗുകള്‍ പഠിക്കുന്ന കാര്യത്തില്‍ പൃഥ്വിരാജ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനാണ് എന്നാണ് സംവിധായകന്‍ പറയുന്നത്. ഗോള്‍ഡിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് അല്‍ഫോണ്‍സ് കുറിച്ചു.

prithviraj

‘ഡയലോഗുകള്‍ പഠിക്കുമ്പോള്‍ പൃഥ്വിരാജ് (രാജു) ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ പോലെയാണ്. അഭിനയിക്കുമ്പോള്‍ 6 അഭിനേതാക്കളുടെ ഡയലോഗുകളെങ്കിലും അദ്ദേഹം തിരുത്തിയത് ഞാന്‍ ഓര്‍ക്കുന്നു. ഹോളിവുഡിലേക്ക് ഉടന്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ഒരു പ്രൊഫഷണല്‍. ഹിന്ദി സിനിമയ്ക്കും തമിഴ് സിനിമയ്ക്കും അദ്ദേഹത്തിന്റെ ശക്തി അറിയാം. മൊഴി, കനാ കണ്ടേന്‍, ഇന്ത്യന്‍ റുപ്പി, നന്ദനം, ക്ലാസ്മേറ്റ്സ് എന്നിവയാണ് രാജുവിന്റെ ഇഷ്ടപ്പെട്ട സിനിമകള്‍. തനി തങ്കം…’ എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്.നിരവധി പേര്‍ പോസ്റ്റിന് കമന്റുകളും ചെയ്തിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Alphonse Puthren (@puthrenalphonse)

ബിരുദ പഠനത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍ ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളും സംവിധാനം ചെയ്യാന്‍ തുടങ്ങി. അര്‍ക്കന്‍, സുട്രും വിഴിഎന്നിവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വര്‍ക്കുകള്‍. അതിനു ശേഷം ക്ലിങ് ക്ലിങ് എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. പിന്നീട് അല്‍ഫോന്‍സ് പുത്രന്‍ ചെയ്ത ഷോര്‍ട്ട് ഫിലിം ‘നേരം’ ആയിരുന്നു. വിജയ് സേതുപതി, ബോബി സിന്‍ഹ എന്നിവര്‍ പ്രധാനവേഷങ്ങളിലഭിനയിച്ച ദ് ഏഞ്ചല്‍ ആയിരുന്നു അടുത്ത ഷോര്‍ട്ട് ഫിലിം. അല്‍ഫോണ്‍സ് ചെയ്ത എല്ലാ ഷോര്‍ട്ട് ഫിലിമുകളും തമിഴിലായിരുന്നു. നിവിന്‍പോളി, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് ‘നെഞ്ചോട് ചേര്‍ത്ത്’ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തു.

raju

പിന്നീട് തമിഴില്‍ എലി എന്നൊരു ഷോര്‍ട്ട് ഫിലിം ബോബി സിന്‍ഹ, നിവിന്‍പോളി എന്നിവരെ വെച്ച് എടുത്തു. അല്‍ഫോന്‍സ് പുത്രന്‍ 2013 ലാണ് ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ നേരം എന്ന ഷോര്‍ട്ട് ഫിലിം അതേപേരില്‍ നസ്രിയ, നിവിന്‍ പോളി എന്നിവരെ നായികാ നായകന്‍മാരാക്കി മലയാളത്തിലും തമിഴിലും സിനിമയായി സംവിധാനം ചെയ്തു. സാമ്പത്തിക വിജയമായ നേരത്തിനുശേഷം 2015 ല്‍ നിവിന്‍ പോളിയെ തന്നെ നായകനാക്കി അല്‍ഫോന്‍സ് പ്രേമം സംവിധാനം ചെയ്തു. വലിയ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പ്രേമം.

പ്രേമം എന്ന എക്കാലത്തെയും ജനപ്രിയ ചിത്രം കഴിഞ്ഞ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷാവസാനം പുറത്തെത്തിയ ഗോള്‍ഡ്. അതിനാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ല. വലിയ ഹൈപ്പ് ഉയര്‍ത്തിയ ചിത്രം ആയിരുന്നതിനാല്‍ തന്നെ ചിത്രം ഇഷ്ടപ്പെടാത്ത പ്രേക്ഷകരുടെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. അതേസമയം, ഗോള്‍ഡിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. തമിഴിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഏപ്രില്‍ അവസാനം ആരംഭിക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here