അന്വേഷിച്ച് കണ്ടെത്തിയ വിജയം: ടൊവിനോ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ

0
254

ടൊവിനോ നായകനായി ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ചിത്രം ഇന്ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർക്ക് വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തെകുറിച്ച് പറയാനുള്ളത്.

ഓരോ സീനുകളിലും തങ്ങൾ ആഗ്രഹിച്ച പ്രേക്ഷക പ്രതികരണം തീയേറ്ററിൽ കിട്ടിയെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയപ്പോൾ ടോവിനോ പറഞ്ഞത്. ടോവിനോയുടെ അച്ഛനും ചിത്രം കാണാൻ എത്തിയിരുന്നു. ചിത്രത്തിൽ ഒരു കഥാപാത്രമായി അദ്ദേഹവും എത്തിയിരുന്നു. സംവിധായകൻ പറഞ്ഞപോലെ താൻ ചെയ്തു മറ്റ് ടെൻഷനുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണദ്ദേഹം പറഞ്ഞത്.

കാതലിലൂടെ നമ്മുക്ക് പരിചിതയായ നടി അനഘയും ചിത്രത്തിൽ വേഷമിട്ടിരുന്നു. നല്ല സംവിധാനവും, ഒപ്പം ടോവിനോയുടെ അഭിനയവും നന്നായിരുന്നുവെന്നാണ് ചിത്രം കാണാനെത്തിയ നടി പറഞ്ഞത്. ഒപ്പം അത്തരമൊരു പഴയ കാലഘട്ടത്തിലെ കഥാപാത്രം തനിക്കു ചെയ്യാനാകുമോ എന്ന സംശയം ഉണ്ടായിരുന്നുവെന്നും പക്ഷെ എല്ലാവരും കൂടെ നിന്നു അത് വിജയമാക്കിയെന്നും താരം പറഞ്ഞു.

ത്രില്ലർ മോഡിൽ വളരെ പതുക്കെയാണ് കഥപറഞ്ഞു പോകുന്നതെങ്കിലും നമ്മളെ പിടിച്ചിരുത്തുന്ന താരത്തിലുള്ള സിനിമയാണിത്. ചിത്രത്തിൽ നല്ലൊരു ട്വിസ്റ്റൊക്കെയുണ്ട് എന്നാണ് ശ്രുതിലക്ഷ്മി പറഞ്ഞത്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും രണ്ടും രണ്ട് അനുഭവമാണെന്നും, രണ്ട് സിനിമ കണ്ട അനുഭൂതിയാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ചിത്രത്തിന്റെ കലാസംവിധാനത്തിനു മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. റൊഷാക്ക് ചെയ്ത കാസ്റ്റിംഗ് ഡയറക്ടറാണ് ഈ ചിത്രത്തിലും ചെയ്തിരിക്കുന്നത് , കാസ്റ്റിങും അടിപൊളിയാണ്. ചിത്രം മാസ്സ് മോഡിൽ പോകുന്ന ഒന്നല്ല പക്ഷെ പതുക്കെ കഥപറഞ്ഞ് ത്രില്ലടിപ്പിക്കുന്ന ഒന്നാണെന്നാണ് പൊതു അഭിപ്രായം. സം​ഗീതത്തിനും മികച്ച അഭിപ്രായമാണുള്ളത്.

ഇൻവെ​സ്റ്റി​ഗേഷൻ ഓഫീസർമാരുടെ അന്വേഷണവും, അവരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നതുമായ ചിത്രം സഞ്ചരിച്ചിട്ടുള്ളത്. ടൊവിനോയുടെ കരിയറിലെ നിർണ്ണായകമായ സിനിമ കൂടിയാണിത്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി എന്നിവർ പ്രധാന താരങ്ങളായെത്തിയിട്ടുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണറിലാണ് അന്വേഷിപ്പിൻ കണ്ടെത്തും സഞ്ചരിക്കുന്നത്. പറങ്ങോടന്റെ റബർ തോട്ടത്തിൽ ഒരു യുവതിയുടെ മൃതദേഹം കാണുകയും, പിന്നീട് ഇതി​ന്റെ അന്വേഷണത്തിനായി ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനും ഒപ്പം നാലുപേരടങ്ങുന്ന സംഘവും എത്തുകയാണ്. പിന്നീട്, കൊല്ലപ്പെട്ട പെൺകുട്ടി ആര് ? കൊലപാതകി ആര് ? കൊലക്ക് പിന്നിലെ കാരണമെന്ത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള പൊലീസി​ന്റെ സഞ്ചാരവും, അതിനിടെയുള്ള ആകാംക്ഷ ജനിപ്പിക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളിലൂടെയുമാണ് ചിത്രം കഥപറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here