ഭയപ്പെടാൻ ഒരുങ്ങിക്കോളൂ ; ഒടിടി റിലീസിനൊരുങ്ങി അരണ്മനൈ 4

0
97

ടിടി റിലീസിനൊരുങ്ങി തെന്നിന്ത്യൻ താര സുന്ദരി തമന്ന ഭാട്ടിയയും ബോളിവുഡ് സെൻസേഷണൽ റാഷി ഖന്നയും നായികമാരായി എത്തിയ ചിത്രം അരണ്മനൈ,ചിത്രം ജൂണിൽ ഡിസ്‌നി പ്ലസ് ഹോട്സ്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഹൊറർ കോമഡി ചിത്രമായിരുന്നു അരണ്മനൈ. ഇതിനു മുൻപ് മൂന്നു ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രത്തിന്റെ നാലാം ഭാഗം ഈയിടെയാണ് പുറത്തെത്തിയത്.സുന്ദർ സിയ സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ കോടികളാണ് വാരിക്കൂട്ടിയത്.പ്രമേയം കൊണ്ടല്ല മറിച്ച് തമന്ന ,റാഷി ഖന്ന എന്നീ നടിമാരുടെ സൗന്ദര്യമാണ് ചിത്രം ഹിറ്റാകാൻ കാരണമെന്ന രീതിയിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നു.അധികം ലോജിക്കില്ലാതെ രസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിയൻസിന് ഉള്ളതാണ് സുന്ദർ സിയുടെ അരൺമനൈ 4 എന്നെല്ലാമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. സ്ഥിരം ലൈനിൽ തന്നെയാണ് സംവിധായകൻ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് അഭിപ്രായങ്ങൾ വന്നത്.

അതേസമയം ചിത്രത്തിലെ ഗാനങ്ങളും സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായിരുന്നു.അച്ചോ അച്ചോ എന്ന ഗാനത്തിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.തമന്നയുടെയും റാഷി ഖന്നയുടേയും ചൂടൻ നൃത്ത ചുവടുകളാൽ സമ്പന്നമാണ് ഗാന രംഗം. ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഇരുവരിൽ ആരാണ് കൂടുതൽ സുന്ദരിയെന്ന തർക്കമാണ് കമന്റ് ബോക്സിലെ ചർച്ച വിഷയം.

അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പ്രദർശനത്തിനെത്തിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ ഒരുക്കിയത്. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും വേഷമിട്ടിരുന്നു.ആവണി സിനിമാക്‌സിൻറെ ബാനറിൽ ഖുശ്ബു സുന്ദറാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൻറെ രചനയും സുന്ദർ സി തന്നെയാണ്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here