നായകനായി അർജുൻ അശോകൻ സംവിധാനം അഖിൽ അനികുമാർ ; ചിത്രീകരണം ആരംഭിച്ചു

0
104

ർജുൻ അശോകൻ നായകനാക്കി അഖിൽ അനികുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചു.ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെയും മൂവിംഗ് നറേറ്റീവ്സിൻ്റെയും ബാനറിൽ ഷെബിൻ ബക്കറും എഡിറ്റർ,ഡയറക്ടർ മഹേഷ് നാരായണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ആട്ടം ഫെയിം അനിരുദ്ധ് അനീഷും സംഗീതം ഹിഷാം അബ്ദുൾ വഹാബും ആണ്.പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിലൂടെയാണ് അഖിൽ അനികുമാർ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.ഈ ചിത്രത്തിന് നാനാഭാഗത്ത് നിന്നും വിമർശനങ്ങളും ഒപ്പം അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.പ്രൈവറ്റ് സ്‌കൂളിലെ താല്ക്കാലിക അധ്യാപികയായ ഇരുപത്തിയെട്ട് വയസുള്ള അര്‍ച്ചനയുടെ വിവാഹമാണ് ചിത്രം പ്രമേയമാക്കിയത്.നിരവധി വിവാഹ ആലോചനകള്‍ അര്‍ച്ചനയ്ക്ക് വരികയും ഇവയൊന്നും ശരിയാകാതെ പോകുന്നതുമാണ് കഥ പറയുന്നത്.

അതേസമയം അർജുൻ അശോകന്‍റേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി.നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ അവതരിപ്പിക്കുകയാണ് നാദിർഷ.ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവികസഞ്ജയ് ആണ് നായിക.ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ജോണി ആൻ്റണി, സുധീർ കരമന, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, ഡ്രാക്കുള സുധീർ, സമദ്, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, കലാഭവൻ ജിന്റോ മാളവിക മേനോൻ. നേഹസക്സേന എന്നിവരും പ്രധാന താരങ്ങളാണ്.

 

View this post on Instagram

 

A post shared by Leo (@leo_leeashphotography)

ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, മുബിൻ റാഫി,ദേവിക സഞ്ജയ്,എന്നിവർക്ക് പുറമെ ജോണി ആൻ്റണി, ലാൽ, ജാഫർ ഇടുക്കി, ബൈജു സന്തോഷ്, , ഷഫീഖ് റഹിമാൻ, സുധീർ കരമന. എന്നിവരും അണിനിരക്കുന്നുണ്ട് .ഛായാഗ്രഹകൻ ഷാജി കുമാർ,എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട്ഡി സൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ. പി ആർ ഓ മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: ബ്രിങ്ഫോർത്ത് അഡ്വെർടൈസിങ് , സ്റ്റിൽസ് യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ

LEAVE A REPLY

Please enter your comment!
Please enter your name here