ആസിഫ് അലിയും അമല പോളും ഒന്നിക്കുന്ന ‘ലെവൽ ക്രോസ്’ : റിലീസ് തീയതി പുറത്ത്

0
88

സിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലെവൽ ക്രോസ്സ്’. ചിത്രത്തി​ന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ 26ന് ആണ് ലെവൽ ക്രോസ് തിയറ്ററുകളിൽ എത്തുക. സൂപ്പർ ഹിറ്റായി മാറിയ കൂമൻ എന്ന ചിത്രത്തിന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി വേഷമിടുന്നത്. അർഫാസ് അയൂബ് ആണ് ചിത്രത്തി​ന്റെ സംവിധാനം നിർവ്വഹിക്കുന്നത്.

 

View this post on Instagram

 

A post shared by Asif Ali (@asifali)

ഏറ്റവും അവസാനം റിലീസ് ചെയ്ത ആസിഫ് അലിയുടെ ചിത്രം തലവൻ ആണ്. ഈ ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടികൊണ്ട് പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. കാഴ്ച്ചയിൽ വേറിട്ട് നിൽക്കുന്ന ആസിഫ് അലിയുടെ കഥാപാത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. കാഴ്ചയിൽ മാത്രമല്ല മേക്കിങ്ങിലും ലെവൽ ക്രോസ് വേറിട്ട് നിൽക്കുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും നൽകുന്ന സൂചന.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)

ടുണീഷ്യയിൽ ചിത്രീകരിച്ച് ആദ്യ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും “ലെവൽ ക്രോസ്സ്”നു ണ്ട്. തലവന് ശേഷമുള്ള ആസിഫ് അലിയുടെ ചിത്രം എന്ന രീതിയിലും ലെവൽ ക്രോസ്സിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സംവിധായകൻ അർഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ്സ് പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്.

മോഹൻലാൽ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് മൂവിയായ “റാം” ന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം തയ്യാറാക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിൻറെ കഥയും തിരക്കഥയും അർഫാസാണ് ഒരുക്കിയത്.

ഒരു ത്രില്ലർ മൂഡിൽ ഒരുങ്ങിയ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയത് തിങ്ക് മ്യൂസിക് ഇന്ത്യയായിരുന്നു. താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര പ്രവർത്തകർ തന്നെയുണ്ട്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ ഒരുക്കിയത് വിനായക് ശശികുമാറാണ്. ചായഗ്രഹണം നിർവ്വഹിച്ചത് അപ്പു പ്രഭാകറുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here