സ്വപ്നസാഫല്യം !! ജീത്തു ജോസഫ് സിനിമയിലേക്ക് ബിഗ് ബോസ് ഫെയിം അർജുൻ ശ്യാം ഗോപൻ

0
93

ബിഗ് ബോസ് സീസൺ സിക്സിൽ നിന്നും സിനിമയിലേക്ക് എത്തുന്ന ആ ഭാഗ്യവാൻ.അതെ അർജുൻ ശ്യാം ഗോപൻ.മോഡലിങ്ങ് വിഭാഗത്തിൽ നിന്ന് സിനിമയെന്ന സ്വപ്നമവുമായി ബിഗ് ബോസ് വീട്ടിലേക്കെത്തിയ മത്സരരാതികളിൽ ഒരാൾ.ബിഗ് ബോസിൽ എത്തുന്നതുവരെ കോട്ടയം കടുത്തുരുത്തി സ്വദേശിയായ അർജുൻ ശ്യാം ഗോപനെ അറിയുന്നവർ ചുരുക്കമായിരുന്നുവെന്ന് വേണം പറയാൻ.എന്നാൽ സീസൺ പൂർത്തിയാക്കി റണ്ണറപ്പ് പട്ടവുമായി മടങ്ങുമ്പോൾ സിനിമ താരമെന്ന തന്റെ ആഗ്രഹം സഫലീകരിച്ചാണ് അർജ്ജുൻ മടങ്ങുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലേക്കാണ് അർജുൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല.സീസൺ സിക്സിൽ നടന്ന ഫിലിം ഓഡിഷൻ വഴിയാണ് അർജുന് ഈ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. സംവിധായകന്‍ ജീത്തു ജോസഫും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ബി​ഗ് ബോസ് ഹൗസിലേക്ക് ഓഡിഷന്‍ നടത്താനായി എത്തിയിരുന്നു.ഒരു ടാസ്ക് എന്ന നിലയില്‍ ബി​ഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം വിവിധ സന്ദർഭങ്ങൾളിലെ കഥാപത്രങ്ങളായി അഭിനയിച്ചു കാണിക്കലായിരുന്നു മത്സരരാതികൾക്കായി നൽകിയത്.ആ സമയത്ത് ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്ന എട്ട് പേരും അർജുൻ ശ്രീതു ജിന്റോ ജാസ്മിൻ സിജോ നോറ അഭിഷേക് ഋഷി വളരെ മികച്ച രീതിയിൽ തങ്ങൾക്ക് കൊടുത്ത സീനുകൾ അഭിനയിച്ചു കാണിച്ചിരുന്നു. ഇതിൽ ജാസ്മിൻ ജിന്റോ അതുപോലെ അർജുൻ ശ്രീതു ഇവരുടെ ആക്ടിങ്ങിന് സോഷ്യൽമീഡിയയിൽ അടക്കം വലിയ പ്രശംസ നേടിയിരുന്നു.ഓഡിഷൻ മാത്രമല്ല ബിഗ് ബോസ് വേഷപ്പകര്‍ച്ച ടാസ്‍കിലും അർജുൻ സ്കോറീതിരുന്നു .നോറയായി തകർത്തഭിനയിച്ച അർജുൻ അതിഗംഭീരം പ്രകടനമാണ് അന്ന് കാഴ്ചവെച്ചത്.അന്നേ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിരുന്നു.ഇവൻ നടനാകേണ്ട സമയം അതിക്രമിച്ചുവെന്ന്.പ്രേക്ഷകർ പറഞ്ഞതുപോലെ തന്നെ അത് സംഭവിച്ചിരിക്കുകയാണ്.സോഷ്യൽമീഡിയയിൽ അർജുന്റെ ചിരിക്കും ലുക്കിനും പെര്‍ഫോമന്‍സുകൾക്കും തഗ് കോമഡി ഡയലോഗുകൾക്കും എല്ലാം ഫാൻസോട് ഫാൻസാണ്.ഇത്രയും സീസണുകളിൽ ലുക്കിന്റെ ബേസിൽ ഒരാൾ സോഷ്യൽമീഡിയയിൽ സ്റ്റാർ ആയിട്ടുണ്ടെങ്കിൽ അതും അർജുൻ മാത്രമാണ്

അർജുന് മാത്രമല്ല ഓഡിഷനില്‍ നിന്ന് ഒന്നോ അതിലധികമോ ആള്‍ക്കാരെ തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തുമെന്നും മോഹൻലാൽ വ്യകത്മാക്കിയിട്ടുണ്ട്.സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയിലേക്കാണ് ഇക്കൂട്ടർക്ക് ചാൻസ് ലഭിക്കുക.മോഹൻലാല്‍ നായകനാകുന്നതായിരിക്കും അടുത്ത സിനിമയെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
പാൻ ഇന്ത്യൻ ചിത്രമല്ലെന്നും ജീവിതഗന്ധിയായ കഥയായിരിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന തന്റെ ചിത്രത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടുണ്ട് എന്നും സത്യൻ അന്തിക്കാട് അന്ന് വ്യക്തമാക്കിയിരുന്നു.ഈ സിനിമയിലേക്കാണ് ഇവർക്ക് അവസരം ലഭിക്കുക.ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥികൾക്ക് നിരവധി ഓപ്പർച്യൂണിറ്റികളാണ് നൽകാറുള്ളത്.ഒരു റിയാലിറ്റി ഷോ എന്നതിനപ്പുറം അവസരങ്ങളുടെ വലിയ വാതിലാണ് അവർക്ക് മുന്നിൽ തുറക്കപ്പെടാറുള്ളത്.ഫിലിം,അതുപോലെ മോഡലിംഗ്,സീരിയൽ ,ആങ്കറിങ് തുടങ്ങി നിരവധി മേഖലകളിലേക്ക് മത്സരാർത്ഥികൾക്ക് അവസരം ലഭിക്കുന്ന ഗോൾഡൻ ചാൻസ് കൂടിയാണ് ബിഗ് ബോസ് നൽകാറുള്ളത്.നൂറ് ദിവസത്തെ ലൈവ് സ്ട്രീമിങ് റിയാലിറ്റി ഷോ ആയതുകൊണ്ട് തന്നെ മത്സരാർത്ഥികളുടെ കഴിവുകൾ താല്പര്യങ്ങൾ ഇവയെല്ലാം കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുമെന്നതുകൊണ്ട് തന്നെ ഫിലിം ഫീൽഡിലുള്ളവരും അതുപോലെ മറ്റ് മേഖലകളിലുള്ളവരും ഇവരെ വേണ്ടപോലെ ശ്രദ്ധിക്കുകയും ചെയ്യും,പ്രത്യേകിച്ച് സിനിമ.

സീസൺ വണ്ണിലെ വിന്നറും ടെലിവിഷൻ അവതാരകനുമായ സാബുമോൻ സിനിമയിലെത്തുന്നത് ബിഗ് ബോസ് വഴിയാണ്.ഗ്രാൻഡ് ഫിനാലെയിലാണ് നടന് ആദ്യ സിനിമയിലേക്കുള്ള ഓഫർ വരുന്നത്.ശേഷമങ്ങോട്ട് സിനിമകളുടെ ചാകരയായിരുന്നു.അയ്യപ്പനും കോശിയും, ജല്ലിക്കട്ട്,അജഗജാന്തരം, ഗോള്‍ഡ്, ഇരട്ട, നീലവെളിച്ചം തുടങ്ങിയ സിനിമകളിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു.ഇന്ന് സാബുമോൻ മലയാളത്തിലും തമിഴിലുമായി തിരക്കുള്ള നടനാണ്.രജനീകാന്ത് നായകനായി എത്തുന്ന വേട്ടയ്യനിലും നടൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സീസൺ ഫോർ മത്സരാർത്ഥിയും സീരിയൽ നടിയുമായിരുന്ന സുചിത്ര നായർ ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ബിഗ് ബഡ്ജറ് ചിത്രം മലൈക്കോട്ടെ വാലിബനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് എൽജെപി ബിഗ് ബോസ് കണ്ടിട്ടാണ് സുചിത്രയെ സിനിമയിലേക്ക് വിളിക്കുന്നതും പ്രധാന കഥാപാത്രം നൽകുന്നതും.സീസൺ രണ്ടിലെ ഫുക്രു, രജിത് കുമാർ,സീസൺ ഫൈവിലെ ജുനൈസ്,ഇവരെല്ലാം സിനിമയിലെത്തുന്നത് ബിഗ് ബോസ് വഴിയാണ്.എന്തായാലും അർജുന് ഒരു ഗോൾഡൻ ചാൻസാണ് ബിഗ് ബോസിലൂടെ ലഭിച്ചിരിക്കുന്ന കാര്യത്തിൽ സംശയമില്ല.അതും മലയാളത്തിലെ മികച്ച സംവിധായകനും നിർമ്മാതാവിനുമൊപ്പം തന്നെ.എന്ത് ആഗ്രഹത്തിന് പുറത്താണോ ബിഗ് ബോസിൽ എത്തിയത് അല്ലെങ്കിൽ എന്താകാനാണോ ഏറ്റവും കൊടുത്താൽ ആഗ്രഹിച്ചത് അതാണ് ഇപ്പോൾ സഫലമായിരിക്കുന്നത്.ഇരട്ടി മധുരത്തോടെയാണ് അർജുൻ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here