‘നടന്ന സംഭവം’;ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം;സിനിമയുടെ പേരും മോഷൻ പോസ്റ്ററും പുറത്തുവിട്ടു

0
188

ലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ബിജു മേനോൻ സുരാജ് വെഞ്ഞാറമൂട് എന്നിവരുടേത് . ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് . ‘നടന്ന സംഭവം’ എന്നാണ് ചിറ്റത്തിന്റെ പേര് .അതോടൊപ്പം ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടിന് ഒഫീഷ്യൽ പേജിലൂടെയാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. വിഷ്‍ണു നാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Anup Kannan (@anup_kannan_)

ശ്രുതി രാമചന്ദ്രൻ, ജോണി ആന്റണി ലിജോമോൾ ജോസ് ,എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട് . രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . മിനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് . ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത് അങ്കിത് മേനോനാണ് .

തീയേറ്ററിൽ സുരാജിന്റേതായി പ്രദര്‍ശനത്തിന് എത്തിയ അവസാനത്തെ ചിത്രം മദാനോസവം ആയിരുന്നു. നവാഗതനായ സുധീഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്തത് . ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്‍ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. രതീഷ് ബാലകൃഷ്‍ണ പൊതുവാളിന്റേതാണ് തിരക്കഥ.

‘തങ്കം’ ആണ് ബിജു മേനോൻ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം . സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.. തിരക്കഥ എഴുതിയത് ശ്യാം പുഷ്ക്കരനായിരുന്നു. വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ബിജു മേനോനൊപ്പം തങ്കം എന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും ‘ഗരുഡൻ’ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘ഗരുഡൻ’. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

ലീഗല്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് 12ന് ആരംഭിക്കുന്നു എന്ന വാർത്തകളാണ് പുറത്ത് വന്നത്. ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. ഇത് പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല. മലയാളികളുടെ സ്വന്തം അഭിരാമി, സിദ്ധിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യ പിള്ള, മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ, രഞ്ജിത്ത് കാൽപ്പോൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here