ബിജുമേനോനും സുരാജും ഒന്നിക്കുന്ന ഫൺ ഫാമിലി ഡ്രാമ ” നടന്ന സംഭവം ” ടീസർ പുറത്തിറങ്ങി

0
236

ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നടന്ന സംഭവം ടീസർ പുറത്തെത്തി.ഒരു നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. നർമ്മത്തിലൂടെയുള്ള ആവിഷ്ക്കാരമാണ് ചിത്രം.

ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവർക്ക് പുറമേ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫൺ ഫാമിലി ഡ്രാമ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ ചിത്രം വിഷ്ണു നാരായണനാണ് സംവിധാനം ചെയ്യുന്നത്.ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് നടന്ന സംഭവം. മാർച്ച് ഇരുപത്തിരണ്ടിനാണ് ചിത്രം പുറത്തെത്തുക.

സംഗീതം അങ്കിത് മേനോൻ, ഗാനരചന- സുഹൈൽ കോയ, ശബരീഷ് വർമ്മ , എഡിറ്റർ- സൈജു ശ്രീധരൻ, ടോബി ജോൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ- സുനിൽ ജോസ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിംഗ്- വിപിൻ നായർ, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാർ, സ്റ്റിൽ- രാഹുൽ എം സത്യൻ, കളറിസ്റ്റ്- രമേഷ് അയ്യർ, വിസ്ത ഒബ്സ്ക്യൂറ, പിആർഒ- മഞ്ജു ഗോപിനാഥ്, വിഎഫ്എക്സ്- ടീം മീഡിയ, ഡിസൈൻ- യെല്ലോ ടൂത്ത്, പിആർ& മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റിൽ- സീറോ ഉണ്ണി

 

View this post on Instagram

 

A post shared by Biju Menon (@bijumenonofficial)

അതേസമയം സുരാജിന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഗർർ.കുഞ്ചാക്കോ ബോബൻ – സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപത്രങ്ങളായി എത്തുന്ന ചിത്രം” സംവിധാനം ചെയ്യുന്നത് ജയ് കെ ആണ്.മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നിൽ വീഴുന്നതും അയാളെ രക്ഷിക്കാൻ സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.നർമ്മ രൂപത്തിൽ എത്തുന്ന ‘ഗർർർ’ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്.. ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് ചിത്രം റിലീസിനെത്തുക. ജയ് കെ ആണ് ‘ഗർർർ’ സംവിധാനം ചെയ്യുന്നത്. അനഘ എൽ കെ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here