രം​ഗണ്ണൻ എപ്പോഴും വാക്കുപാലിക്കും ; ആവേശത്തെ പ്രശംസിച്ച് ബോളിവുഡ് നടൻ വരുൺ ധവാൻ

0
64

ഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ആവേശത്തെ പ്രശംസിച്ച് ബോളിവുഡ് നടൻ വരുൺ ധവാൻ.ഇൻസ്റ്റഗ്രാമിലൂടെയാണ് നടൻ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചത്.രം​ഗണ്ണൻ എപ്പോഴും തന്റെ വാക്കുപാലിക്കുമെന്നും സിനിമ എല്ലാവരും കാണണമെന്നും എല്ലാ സിനിമാ പ്രേമികളും തീർച്ചയായും ഇഷ്ടപ്പെടുമെന്നും പറഞ്ഞ് ആവേശത്തിലെ ഗാനത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പമാണ് വരുൺ ധവാൻ സ്റ്റോറി പങ്കുവെച്ചത്.

നടിമാരായ നയൻ‌താര,സാമന്ത ,തുടങ്ങിയവരും സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.ഭൂരിഭാഗവും രംഗണ്ണൻ ആയെത്തിയ ഫഹദിന്റെ അഭിനയത്തെയും ലുക്കിനെയും വാനോളം പുകഴ്ത്തുകയാണ് ഉണ്ടായത്.രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് ഫഹദ് ആവേശത്തില്‍ നിറഞ്ഞാടിയിരിക്കുന്നത്. പ്രേക്ഷകർ ഇന്നേവരെ കാണാത്ത തരത്തിൽ ഫഹദ് ചിത്രത്തിൽ എത്തുന്നതുകൊണ്ടുതന്നെ റീ ഇൻട്രൊഡ്യൂസിങ് ഫഹദ് ഫാസിൽ എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തെ ചിത്രത്തിൽ പരിചയപ്പെടുത്തിയത്. കൂടാതെ ചിത്രത്തിൽ വേഷമിട്ട മൂന്നു യുവതാരങ്ങളുൾപ്പെടെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ട മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രാഹണം നിർവ്വഹിച്ചത് സമീര്‍ താഹിറാണ്. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുഷിന്‍ ശ്യാമും.അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയായിരുന്നുന്നു. ചിത്രത്തിലെ ​ഗാനങ്ങളുടെ വേറിട്ട വരികള്‍ തയ്യാറാക്കിയത് വിനായക് ശശികുമാറാണ്.അതേസമയം ചിത്രത്തിലെ കരിങ്കളിയല്ലേ എന്ന റീല്‍സ് സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഫഹദ് ഫാസിലിനെ അനുകരിച്ച് ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുൾപ്പെടെ റീൽസ് പങ്കുവെച്ചിരുന്നു. പ്രായഭേദമന്യേയാണ് ഗാനത്തിനും ഫഹദിനും സ്വീകാര്യത ലഭിച്ചത്.പൊതു സുരക്ഷയുടെ ഭാഗമായി മുംബൈ പൊലീസും ഈ ഗാനം ഉപയോഗിച്ചിരുന്നു.സ്പീഡ് ലിമിറ്റ്,ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നത്,ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് റീല് പുറത്തെത്തിയിരിക്കുന്നത്. നിമിഷനേരംകൊണ്ടാണ് ഈ വീഡിയോ സോഷ്യല്മീഡിയയിൽ വൈറൽ ആയി മാറിയത്.ഭൂരിഭാഗം ആളുകളും പോസ്റ്റിനെ അഭിനന്ദിച്ചുകൊണ്ടാണ് രംഗത്ത് എത്തിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here