പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആരോമലി​ന്റെ അളിയൻ : ക്യാരക്ടർ ടീസർ

0
118

ളരെ വിജയകരമായി ഇപ്പോഴും തീയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ‘മന്ദാകിനി’. വിനോദ് ലീല സംവിധാനവും തിരക്കഥയും രചിച്ച ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഒറു ഫൺ എ​ന്റർടെെനർ ആയി പ്രേ​ക്ഷകർ ആഘോഷിച്ച ചിത്രത്തിലെ വളരെ രസകരമായ കഥാപാത്രമായിരുന്നു അൽത്താഫ് അവതരിപ്പിച്ച ആരോമലി​ന്റെ അളിയനായെത്തിയ കഥാപാത്രം. ആ കഥാപാത്രത്തി​ന്റെ ക്യാരക്ടർ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ.

വിനീത് തട്ടിൽ ആണ് ഉണ്ണി എന്ന അളിയൻ കഥാപാത്രം ചെയ്തിരിക്കുന്നത്. ചിത്രം ഇറങ്ങുന്നതിന് മുൻപ് ഇറങ്ങിയ ചിത്രത്തിലെ പാട്ടുകളിൽ നിന്നും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകിയ കഥാപാത്രമായിരുന്നു അളിയൻ കഥാപാത്രം. വളരെ തന്മയത്തത്തോടെയാണ് വിനീത് തമാശയ്ക്ക് ഏറെ പ്രാധാന്യമുള്ള ആ കഥാപാത്രം കെെകാര്യം ചെയ്തിട്ടുള്ളത്.

ആരോമലി​ന്റെ കല്യാണ ദിവസം രാത്രിക്ക് വരുന്ന പ്രശ്നങ്ങളാണ് ചിത്രം കെെകാര്യം ചെയ്തിരുന്നത്. അതിൽ എല്ലാത്തിനും ചുക്കാൻ പിടിച്ച് ഈ കഥാപാത്രം മുന്നിലുണ്ട്. അതേസമയം, ചിത്രത്തിൽ സുജിത് വാസു എന്ന കഥാപാത്രമായി ​ഗണപതി എത്തിയിരുന്നു. ആ കഥാപാത്രത്തി​ന്റെ ക്യാരക്ടർ ടീസറും ചിത്രത്തി​ന്റെ അണിയറക്കാർ പുറത്തുവിട്ടിരുന്നു . സരി​ഗമ മലയാളത്തി​ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടത്. അൽത്താഫ് കെെകാര്യം ചെയ്ത ആരോമൽ എന്ന കഥാപാത്രം അനാർക്കലി അവതരിപ്പിച്ച അമ്പിളിയെ വിവാഹം ചെയ്ത്, അവരുടെ ആദ്യരാത്രിയിലാണ് സുജിത് വാസുവെന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. തങ്ങളുടെ ആദ്യരാത്രി കുളമാക്കാനെത്തിയ ഭ്രാന്തനാണവൻ എന്നാണ് ആരോമൽ പറയുന്നത്. അമ്പിളിക്ക് സുജിതിനെ കാണണം എന്ന വാശിയാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. വളരെ രസകരമായാണ് ചിത്രത്തിൽ ഈ കഥാപാത്രത്തെ ​ഗണപതി അവതരിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തമായ പ്രമേയം കൊണ്ടും തമാശ കൊണ്ടും തിയറ്ററുകളിൽ വിജയം കൊയ്യുകയാണ് വിനോദ് ലീല തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം മന്ദാകിനി. മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കെയായിരുന്നു ചിത്രത്തിലെ വിധുമുഖിയെ എന്ന ഗാനം പുറത്തിറങ്ങിയത്. ​ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികയായ അനാർക്കലി മരിക്കാറാണ്. വൈശാഖ് സുഗുണന്റെ വരികൾക്ക് ബിബിൻ അശോക് ആണ് സംഗീതം നൽകിയിരിക്കുന്നത്.

അനാർക്കലി മരിക്കാറും ഗണപതിയും തമ്മിലുള്ള പ്രണയഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.ഇരുവരും തമ്മിലുള്ള പരിചയപ്പെടലും പരസ്പരം ഇഷ്ടത്തിലാകുന്നതും ശേഷമുള്ള നിമിഷങ്ങളുമെല്ലാം എല്ലാം പാട്ടിലുണ്ട്.സംവിധായകൻ ലാൽ ജോസാണ് അനാർക്കലിയുടെ അച്ഛനായി സിനിമയിൽ എത്തുന്നത്.അദ്ദേഹവും ഗാനത്തിലുണ്ട്.നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ യുട്യൂബിൽ ട്രെൻഡിങ് ആയി മാറിയത്.യുട്യൂബ് ട്രെൻഡിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഗാനമുള്ളത്.മാത്രമല്ല ഒന്നരലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here