പതിവ് ശൈലികൾ മാറ്റിപ്പിടിച്ച് പ്രിയദർശൻ; കൊറോണ പേപ്പേഴ്സ്

0
667

പ്രിയദർശൻ ചിത്രങ്ങളിലെ സ്ഥിരം ചേരുവകൾ ഇല്ലാത്ത ഒരു ത്രില്ലർ അതാണ് ‘കൊറോണ പേപ്പേഴ്സ്’. കളർഫുൾ പാട്ടുകളില്ലാതെ പൊട്ടിച്ചിരികളില്ലാത്ത ഒരു പ്രിയദർശൻ ചിത്രം. അവസാനം വരെയും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’.

‘ഒപ്പം’ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന ത്രില്ലറാണ് ‘കൊറോണ പേപ്പേഴ്സ്’ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ എന്നതിന് ഉപരി ഒരു ഡാർക്ക്‌ ക്രൈം ത്രില്ലർ എന്ന വിശേഷണമാണ് കൊറോണ പേപ്പേഴ്സിന് കൂടുതൽ യോജിക്കുന്നത്. ചിത്രത്തിൽ ഷെയ്ന്‍ നിഗം ഒരു പോലീസ് ഓഫീസറായി എത്തുന്നു.

കൊറോണ പേപ്പേഴ്സിൽ വലിയ ഒരു താരാനിര തന്നെയാണ് ഉള്ളത്. ഷൈൻ ടോം ചാക്കോ, ഷെയ്ൻ നിഗം, സിദ്ദിഖ്, ജീൻ പോൾ ലാൽ, ശ്രീകാന്ത് മുരളി, മണിയൻപിള്ള രാജു, ഗായത്രി ശങ്കർ , സന്ധ്യ ഷെട്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here