ധനുഷ് ചിത്രം ‘ക്യാപ്റ്റന്‍ മില്ലർ’ തെലുങ്കിൽ റിലീസിനെത്താൻ സാധ്യത കുറവ് ; ഔദ്യോഗിക വിശദീകരണം കാത്ത് ആരാധകർ

0
126

നുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ക്യാപ്റ്റന്‍ മില്ലർ റിലീസിന് തയ്യാറെടുക്കുകയാണ്.ജനുവരി പന്ത്രണ്ടിനാണ് ചിത്രം റിലീസിനെത്തുന്നത്.എന്നാല്‍ ഏറ്റവും പുതിയ അപ്ഡേറ്റില്‍ തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകൾ 2024 ജനുവരി 12-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും തെലുങ്ക് പതിപ്പ് അതേ തീയതിയിൽ റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല .ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

വരാനിരിക്കുന്ന ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് അരുണ്‍ മതേശ്വരന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ക്യാപ്റ്റന്‍ മില്ലര്‍’. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് . ചിത്രത്തിന്റെ ടീസര്‍ ജൂലൈയില്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കന്നഡ സൂപ്പര്‍താരമായ ശിവരാജ് കുമാര്‍, തെലുങ്ക് താരമായ സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്.Captain Miller teaser: Dhanush plays an anti-colonial rebel‘സാണി കായിതം’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’.1940-കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം . ബിഗ് ബജറ്റിലൊരുങ്ങുന്ന ഒരു ആക്ഷന്‍ ചിത്രം കൂടിയാണിത്.

ഒരു യുദ്ധഭൂമിയില്‍ ആയുധമേന്തി നില്‍ക്കുന്ന ധനുഷിന്‍റെ കഥാപാത്രമാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത് . നിരവധി ജഡങ്ങള്‍ നിറഞ്ഞ ഫ്രെയ്മില്‍ ധനുഷിന്റെ കഥാപാത്രം മാത്രമാണ് ജീവനോടെ ബാക്കി നിൽക്കുന്ന ഒരേയൊരാള്‍. ദൂരത്തായി മിലിട്ടറി വാഹനങ്ങളും കാണാം. പിരീഡ് ആക്ഷന്‍ സാഹസികത വിഭാഗത്തിലാണ് ചിത്രം ഉൾപെടുന്നത് . ചിത്രത്തിന്‍റെ രചനയും സംവിധാനവും അരുണ്‍ മാതേശ്വരന്‍ ആണ് നിർവഹിച്ചിരിക്കുന്നത് . മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയിട്ടുള്ളത് . സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .Captain Miller (2024) - IMDb

തമിഴിൽ നിര്‍മ്മാതാക്കള്‍ ഇന്ന് മിനിമം ഗ്യാരന്‍റി കല്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ്. താരത്തിന്റെ ചിത്രം ഇറങ്ങിയാൽ ഒരു മിതമായ അഭിപ്രായം നേടിയാൽപോലും വലിയ സാമ്പത്തിക വിജയം നേടാറുണ്ട്.. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങിയ ‘വാത്തി’യാണ് ഈ വര്‍ഷം ധനുഷിന്‍റേതായി പുറത്തെത്തിയ ഒരേയൊരു ചിത്രം. സംയുക്തയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം ആരാധകർക്കിടയിൽ വാൻ വിജയമായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here