റെക്കോർഡ് കളക്ഷൻ നേടിയ ധനുഷി​ന്റെ ‘ക്യാപ്റ്റൻ മില്ലർ’ ഒടിടിയിലേക്ക് : തീയതി പ്രഖ്യാപിച്ചു

0
195

മിഴിൽ ഈ അടുത്തകാലത്ത് ഇത്രയധികം ഹൈപിൽ വന്ന ധനുഷ് ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. പ്രദർശനത്തിന് എത്തുന്നതിനു മുൻപുതന്നെ വാർത്തകളിൽ നിറഞ്ഞുനിന്നൊരു ചിത്രമായിരുന്നു ഇത്. പ്രദർശനത്തിനെത്തിയ ശേഷവും വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ധനുഷ് ആരാധകര്‍ ഏറെ കാത്തിരിപ്പോടെ ഇരുന്ന ഒരു ചിത്രം കൂടിയായിരുന്നു ക്യാപ്റ്റന്‍ മില്ലര്‍. ചിത്രം ഇപ്പോൾ ഓടിടിയിൽ എത്തുന്ന വാർത്തകളാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

ആഗോള ബോക്സ് ഓഫീസില്‍ ക്യാപ്റ്റൻ മില്ലർ ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോൾ ആമസോണ്‍ പ്രൈം വീഡിയോ പിരീയോഡിക് ആക്ഷൻ-അഡ്വഞ്ചർ ഡ്രാമയായ ‘ക്യാപ്റ്റൻ മില്ലറി’​ന്റെ ആഗോള സ്ട്രീമിംഗ് പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ്. അരുൺരാജ കാമരാജ്, മധൻ കാർക്കി എന്നിവർക്കൊപ്പം അരുൺ മാതേശ്വരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സത്യജ്യോതി ഫിലിംസാണ് നിര്‍മ്മിച്ചിരുന്നത്. ധനുഷിനൊപ്പം ‘ക്യാപ്റ്റൻ മില്ലർ’ ചിത്രത്തിൽ ശിവ രാജ്കുമാർ, നാസർ, സന്ദീപ് കിഷൻ, പ്രിയങ്ക അരുൾ മോഹൻ, നിവേദിത സതീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്ത ചിത്രം തമിഴിൽ ഫെബ്രുവരി 9 ന് ആണ് ആമസോണ്‍ പ്രൈം വീഡിയോസില്‍ സ്ട്രീം ചെയ്യാൻ തുടങ്ങുക.

എപിക് ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രദർശനത്തിന് എത്തിയത് ജനുവരി 12 ന് ആയിരുന്നു. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 5 കോടിയിലേറെയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതാദ്യമായാണ് ഒരു ധനുഷ് ചിത്രം കേരളത്തില്‍ നിന്ന് ഇത്രയധികം കളക്ഷൻ നേടുന്നത്. ഗള്‍ഫിലും ധനുഷിന്‍റെ ഹയസ്റ്റ് ഗ്രോസര്‍ ആയി മാറിയ ചിത്രം കൂടിയാണ് ക്യാപ്റ്റൻ മില്ലർ. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെയും ട്രേഡ് അനലി​സ്റ്റുകളുടെയും കണക്ക് അനുസരിച്ച് 4.40 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ഗള്‍ഫ് കളക്ഷന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ മാതേശ്വരന്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രു എന്ന ചിത്രത്തിൻറെ തമിഴ് സംഭാഷണ രചയിതാവ് കൂടിയാണ്. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ക്യാപ്റ്റന്‍ മില്ലര്‍. ധനുഷ് ഇരട്ട വേഷത്തിലെത്തി ചിത്രം എന്നതം മറ്റൊരു പ്രത്യേകതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here