പതിവ് തെറ്റിക്കാതെ ധനുഷ് : ‘ക്യാപ്റ്റൻ മില്ലറി’ന്റെ ആദ്യ പ്രതികരണങ്ങള്‍ മികച്ചത്

0
220

നുഷ് പ്രധാന വേഷത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ആദ്യ പ്രദർശനത്തിന് ശേഷം വളരെയധികം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രകടനംകൊണ്ട് എന്നും ആരാധകർക്ക് വിസ്മയം കാഴ്ചവെക്കുന്ന താരം കൂടിയാണ് ധനുഷ്, ആ പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല.

പ്രേക്ഷകര്‍ അത്യധികം ആകാംക്ഷയോടെ കാത്തിരുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒരു മികച്ച സൃഷ്ടിതന്നെയാണെന്നാണ് വരുന്ന അഭിപ്രായങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന പ്രേക്ഷകരുടെ കുറിപ്പുകളില്‍ നിന്ന് ഇത് വ്യക്തമാണ്. അഭിനയ പ്രകടനം കൊണ്ട് ധനുഷ് വിസ്‍മയിപ്പിക്കുന്നു എന്നാണ് സിനിമയുടെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ക്യാപ്റ്റൻ മില്ലറിന് ലഭിച്ച പ്രതികരണങ്ങള്‍. കൂടാതെ സിനിമയുടെ മേക്കിങ്ങിലെ മികവും പ്രശംസയ്ക്ക് അർഹമായിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കൂടാതെ വളരെ മനോഹരമായ വിഷൽസും സിനിമയുടെ ഭംഗി വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാണെന്നുമാണ് ക്യാപ്റ്റൻ മില്ലര്‍ കാണുന്നവര്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളിൽ പറയുന്നത്.

ചിത്രം സംവിധാനം ചെയ്തത് അരുണ്‍ മതേശ്വരനാണ്. ധനുഷ് നായകനായെത്തിയ ക്യാപ്റ്റൻ മില്ലര്‍ ചിത്രത്തില്‍ നായികയായി എത്തിയത് പ്രിയങ്ക അരുള്‍ മോഹണ് ആണ്. ഒപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിർവഹിച്ചത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

‘വാത്തി’ എന്ന സിനിമയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഏറ്റവും അവസാനം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു ധനുഷ് ചിത്രത്തില്‍ നായികയായെത്തിയത്. ആ ചിത്രത്തിലെയും സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു നിർവഹിച്ചിരുന്നത്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചത്. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം ചെയ്തിരുന്നത് . നായകൻ ധനുഷിനും നായിക സംയുക്തയ്‍ക്കുമൊപ്പം ചിത്രത്തില്‍ സമുദ്രക്കനി കൂടാതെ പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായി മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here