ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലറി’നെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് നടൻ രംഗത്ത്

0
131

നുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം ക്യാപ്റ്റൻ മില്ലറിനെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് നടൻ രംഗത്ത്.തന്റെ പട്ടത്ത് യാനൈ എന്ന നോവൽ കോപ്പിയടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്നും സിനിമയെടുക്കുന്നതിന് മുമ്പ് അണിയറപ്രവർത്തകർ യാതൊരുവിധത്തിലുള്ള അനുവാദവും തന്നോട് ചോദിച്ചിരുന്നില്ലെന്നും തമിഴ് നടനും എഴുത്തുകാരനുമായ വേലാ രാമമൂർത്തി പറയുന്നു.ഇത്തരം പ്രവൃത്തി ചെയ്ത സിനിമയിലെ മുഴുവൻ പ്രവർത്തകർക്കെതിരെ നടപടയെടുക്കണമെന്നാവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊങ്കൽ റിലീസായി എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രം പ്രധാനമായും ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത് .തന്റെ ഗ്രാമത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നയിക്കുന്ന ക്യാപ്റ്റൻ മില്ലർ അഥവാ വിപ്ലവ നായകനായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്.ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയതും നാല്പത്തിയേഴാമത്‌ ചിത്രവുമാണ് ക്യാപ്റ്റൻ മില്ലർ .സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.കന്നഡതാരം ശിവരാജ് കുമാർ, പ്രിയങ്കാ മോഹൻ, തെലുങ്ക് താരം സുന്ദീപ് കിഷൻ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നത്.

 

ചിത്രത്തെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിൻ രംഗത്ത് എത്തിയിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങളുടെ വിശാലമായ ആഖ്യാനത്തോടെ സമർത്ഥമായി നിർമ്മിച്ച ചിത്രം, ക്ഷേത്രപ്രവേശന അവകാശത്തിനായുള്ള അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടത്തെ ശക്തമായി ഉയർത്തിക്കാട്ടുന്നു എന്നുമാണ് ഉദയനിധി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞത് .

 

 

LEAVE A REPLY

Please enter your comment!
Please enter your name here