ദിലീപ് ചിത്രം ‘പവി കെയർ ടേക്കർ’ ആദ്യപ്ര​ദർശനത്തിനുശേഷം പ്രേക്ഷകർ : FDFS

0
172

ദിലീപ് നായകനായി എത്തിയ ‘പവി കെയർ ടേക്കറെ’ന്ന ചിത്രം ഇനി തീയേറ്ററുകളിൽ പ്രദര്ശനത്തിന് എത്തിയിരിക്കുകയാണ്. വിനീത് കുമാർ സംവിധാനം നിർവഹിച്ചു രാജേഷ് രാഘവൻ തിരക്കഥയൊരുക്കിയ ചിത്രമാണിത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

നല്ല സിനിമയാണ് കണ്ടിരിക്കാൻ പറ്റുന്ന സിനിമ, കോമഡിയൊക്കെയുള്ള രസകരമായൊരു സിനിമയാണിത്, ക്ലെെമാക്സൊക്കൊ പ്രതീക്ഷിക്കാത്തതിലും വലുതാണ്. കുടുംബ പ്രേക്ഷകർക്ക് തീർച്ചയായും കണാൻ കഴിയുനന ഒരു നല്ല സിനിമ, കുട്ടികൾക്ക് വളരെയാധികം ഇഷ്ടപ്പെടുന്ന തരത്തിലുള്ള കുറേ കോമഡികളൊക്കെയുള്ള സിനിമയാണിത്, ദിലീപേട്ടൻ നല്ലൊരു തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കോമഡിക്കൊപ്പംതന്നെ ഇമോഷൻസും കൂടിക്കലർന്ന ഒരു സിനിമയാണിത്.

കൂടാതെ പവി കെയർ ടേക്കറിലെ പുതുമുഖ നായികമാരും ചിത്രത്തി​ന്റെ ആദ്യ ഷോ കാണാൻ എത്തിയിരുന്നു. സ്വന്തം സിനിമ ബി​ഗ് സ്കരീനിൽ കാണാൻ കഴിയുക എന്നത് വലിയൊരു കാര്യമാണ്. കൂടാതെ നമ്മളെല്ലാവരും മിസ്സെയ്യുന്ന പഴയ ദിലീപേട്ടൻ തിരിച്ചുവന്നിട്ടുണ്ട്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാവും, ഒരുപാട് ചിരിക്കാനുള്ള സിനിമയാണിത് എന്നാണ് ദിലീപി​ന്റെ ഒരു നായിക പറഞ്ഞത്. ദിലീപി​ന്റെ പഴയകാല സിനിമകളൊക്കെകാണുന്ന ഒരു ഫീലുണ്ടായിരുന്നു എന്നാണ് ഒരു പ്രേക്ഷക പറഞ്ഞത്.

ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് ചിത്രത്തില്‍ എത്തുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോല്‍ഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവർക്കൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരാണ് വേഷമിടുന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് പവി കെയർ ടേക്കറെന്ന ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റ് സിനിമകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സനു താഹിർ ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയെത്തുന്നത് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ എന്നിവരാണ്. എഡിറ്ററായെത്തുന്നത് ദീപു ജോസഫ്, ഗാനരചന നിർവ്വഹിക്കുന്നത് ഷിബു ചക്രവർത്തി, വിനായക് ശശികുമാർ. പ്രൊജക്റ്റ്‌ ഹെഡായി റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ് സഖി എൽസ, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here