ഒർജിനലിനെ വെല്ലുന്ന സെറ്റ് ; സ്ഥിരം കാഴ്ചയെന്ന് സംവിധായകൻ

0
111

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. ഒരു കല്യാണവും അതിനിടയിലുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളും കോർത്തിണക്കി ഒരുക്കിയ ചിത്രം പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം ലഭിച്ചു കൊണ്ട് പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഉണ്ടായിട്ടുള്ള രസകരമായ ഒരു സംഭാവത്തിന്റെ വീഡിയോ ദൃശ്യം പങ്കു വെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ വിപിൻ ദാസ്.

 

 

View this post on Instagram

 

A post shared by Vipin Das (@vipindashb)

സിനിമയുടെ ക്ളൈമാക്സ് രംഗങ്ങളടക്കം ചിത്രീകരിക്കാൻ വേണ്ടി ഒരുക്കിയ ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് കണ്ടു ക്ഷേത്രമാണെന്നു കരുതി തൊഴുതു മടങ്ങുന്ന സ്ത്രീയുടെ രംഗമാണ് സംവിധായകൻ പങ്കു വെച്ചിരിക്കുന്നത്. ‘ഗുരുവായൂരമ്പലനടയിൽ സ്ഥിരമുള്ള കാഴ്ചകളിൽ ഒന്ന്’ എന്ന തലക്കെട്ടിനോടൊപ്പം കല സംവിധായകന് അഭിനന്ദനമറിയിക്കാനും സംവിധായകൻ മറന്നിട്ടില്ല. സുനിൽ കുമാരനായിരുന്നു ചിത്രത്തിനായി കല സംവിധാനം നിർവഹിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഷൂട്ടിങ് അനുമതി ലഭിക്കാത്തതു കാരണമായിരുന്നു അണിയറ പ്രവർത്തകർക്ക് അതേ മാതൃകയിൽ സെറ്റ് ഇടേണ്ടി വന്നത്.

അതേസമയം തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായാണ് ചിത്രം പ്രദർശനം തുടരുന്നത്. മികച്ച കോമഡി എന്റർടെയ്‌നറാണ് ചിത്രമെന്നും പ്രൃഥിരാജും, ബേസിലും, അനശ്വരയും നിഖിലയും അസാധ്യമായി അഭിനയിച്ചുവെന്നുമാണ് പ്രേക്ഷക പക്ഷം. കല്ല്യാണവും കൺഫ്യൂഷനും അതിനെ തുടർന്നുള്ള പുലിവാലുമാണ് ഈ ചിത്രത്തിലൊരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. സിറ്റുവേഷൻ കോമഡി അടുത്തകാലത്ത് നന്നായി ഉപയോഗിച്ചിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഈ ചിത്രമെന്നും പ്രേക്ഷകർ പറയുന്നു.

നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ബൈജു തുടങ്ങിയ താരനിര ചിത്രത്തിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തിന് ചേർന്ന രീതിയിൽ ഗംഭീരമാക്കിയിട്ടുണ്ട്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. ഹൃസ്വമാണെങ്കിൽ രസകരമാണ് ഈ റോളെന്നും പ്രേക്ഷകർ പറയു്‌നു. ഒരു കംപ്ലീറ്റ് കോമഡി എന്റർടെയിനറാണെന്ന് പ്രേക്ഷകർ അഭിപ്രായം പറയുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റിൻറെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയ ജയ ജയ ജയ ഹേ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here