‘ഫഹദ് ഈ ഭൂമിയിൽനിന്നൊന്നും ഉള്ളയാളല്ല’ : ആവേശത്തിലെ രം​ഗണ്ണയ്ക്ക് പ്രശംസയുമായി വിഘ്നേഷ് ശിവൻ

0
200

ബോക്സോഫീസിൽ പുതിയ ചരിത്രങ്ങൾ കുറിച്ച് മുന്നേറുകയാണ് ഫഹദ് ഫാസിൽ നായകനായെത്തിയ ചിത്രം ആവേശം. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങളുമായി ചിത്രം തീയേറ്ററുകളിൽ തുടരുകയാണ്. അതേസമയം അമ്പതുകോടി കളക്ഷനും പിന്നിട്ട് മുന്നോട്ട് കുതിക്കുന്ന ചിത്രത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ് സംവിധായകനായ വിഘ്നേഷ് ശിവൻ. ​ഗംഭീര സിനിമാനുഭവമാണ് ആവേശം തനിക്ക് നൽകിയതെന്ന് വിഘ്നേഷ് പറഞ്ഞു. ഇൻസ്റ്റാ​ഗ്രാം​ സ്റ്റോറിയിലൂടെ ആയിരുന്നു താരത്തി​ന്റെ പ്രതികരണം.

ആവേശം ചിത്രം തന്നെ അതിശയിപ്പിച്ചെന്നും ചിത്രം കണ്ട് ഞെട്ടിയെന്നും വിഘ്നേഷ് ശിവൻ സ്റ്റാറ്റസിൽ കുറിച്ചു. നിങ്ങൾ ഈ ഭൂമിയിലൊന്നുമുള്ള ആളല്ല എന്നാണ് ഫഹദിനെ അദ്ദേഹം സ്റ്റാറ്റസിൽ അഭിനന്ദിച്ചുകൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്. ഭ്രാന്തമായി എഴുതുകയും അതിശയകരമായി നടപ്പാക്കുകയും ചെയ്ത സിനിമയാണ് ആവേശമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ജിത്തു മാധവനേയും സം​ഗീത സംവിധായകൻ സുഷിൻ ശ്യാമിനേയും മലയാള സിനിമയെ മൊത്തത്തിലും വിഘ്നേഷ് ​ഇൻ​സ്റ്റ​ഗ്രാം​ സ്റ്റോറിയിൽ അഭിനന്ദിക്കുന്നുണ്ട്.

കഴിഞ്ഞദിവസം നടി നയൻതാരയും മലയാളസിനിമയെ സോഷ്യൽ മീഡിയയിലൂടെ തന്നെ അഭിനന്ദിച്ചിരുന്നു. പ്രേമലു കണ്ട് ഇഷ്ടപ്പെട്ടെന്നാണ് താരം ഇൻസ്റ്റാ​ഗ്രാം ​സ്റ്റോറിയിൂടെ പങ്കുവെച്ചത്. നല്ല ചിത്രങ്ങൾ തന്നെ സന്തോഷിപ്പിക്കുമെന്നാണ് പ്രേമലുവിലെ ഒരു രം​ഗത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പം നയൻതാര കുറിച്ചത്. ഈ വർഷം മികച്ച കളക്ഷൻ ലഭിച്ച മലയാള ചിത്രങ്ങളിൽപ്പെട്ട രണ്ട് ചിത്രമാണ് പ്രേമലുവും ആവേശവും. 120 കോടിയിലേറെ ബോക്സോഫീസ് കളക്ഷൻ ലഭിച്ച പ്രേമലു കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഒ.ടി.ടിയിൽ റിലീസ് ചെയ്തത്. വിഷു റിലീസായെത്തിയ ചിത്രങ്ങളിൽ നൂറൂകോടി കളക്ഷനാണ് ആവേശം ഇനി ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഫഹദിന്റെ അഴിഞ്ഞാട്ടം, സൈക്കോ ഫഹദ്, യൂത്തിന് ഇഷ്ടപ്പെടുന്ന സിനിമ, ഫഹദിന്റെ മാനറിസം, എന്നിങ്ങനയൊക്കെയാണ് ഹഹദിനെക്കുറിച്ച് പ്രേക്ഷകർ അഭിപ്രായം പറയുന്നത്. കോമഡി ആക്ഷന്‍ മാസ് ഫിലിമെന്നാണ് പ്രേക്ഷകര്‍പറയുന്നത്. മികച്ച എന്റര്‍ടെയ്‌നറാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഷമ്മിയുടെ ബാധ കയറിയോയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണ് ആവേശം സിനിമയുടെ ആകര്‍ഷണമായി മാറിയിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നിരവധി നര്‍മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രമാണ് ആവേശം. ഇന്റര്‍വെല്‍ ബ്ലോക്കും ക്ലൈമാക്‌സും രോമാഞ്ചമുണ്ടാക്കുന്ന രംഗങ്ങളാണ് എന്നും അഭിപ്രായമുണ്ട്. ഫഹദിന്റെ നിറഞ്ഞാടുന്ന പ്രകടനമാണ് ആവേശത്തില്‍. നടക്കപ്പോറത് ഭൂകമ്പമെന്ന ക്യാപ്ഷനുള്ള പോസ്റ്ററുമായാണ് ചിത്രത്തിന്റെ വമ്പന്‍ വിജയം പ്രേക്ഷകര്‍ പ്രകടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here