‘ഏലയ്ക്ക മണക്കണ നാവിന്റെ ഇറമ്പത്ത്’: അയല്‍വാശിയിലെ ഗാനം തരംഗമാകുന്നു

0
794

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന പുതിയ ചിത്രമാണ് അയല്‍വാശി. നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അയല്‍വാശി’യില്‍ ബിനു പപ്പു, നസ്ലന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ മനോഹരമായ പാട്ടാണ് ഇപ്പോള്‍ റിലീസ് ആയിരിക്കുന്നത്. ‘ഏലയ്ക്ക മണക്കണ നാവിന്റെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് ജേക്‌സ് ബിജോയ് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വരികള്‍ ചിട്ടപ്പെടുത്തിയത് സുഹൈല്‍ കോയയാണ്.

 അശ്വിന്‍ വിജയന്‍, അഖില്‍ ജെ ചന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തല്ലുമാലയുടെ വന്‍ വിജയത്തിന് ശേഷമാണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനും, തല്ലുമാലയുടെ എഴുത്തുകാരന്‍ മുഹ്‌സിന്‍ പെരാരി സഹനിര്‍മ്മാതാവുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫാമിലി കോമഡി എന്റെര്‍റ്റൈനര്‍ ആണ് ചിത്രം. തല്ലുമാലയുടെ വന്‍ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ‘അയല്‍വാശി’ നിര്‍മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹസിന്‍ പരാരിയും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ഇര്‍ഷാദ് പരാരി ലൂസിഫര്‍ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.

ഏപ്രില്‍ 21ന് ചിത്രം തീയേറ്ററുകളില്‍ എത്തും. മുഹ്സിന്റെ സഹോദരനും പ്രിഥ്വിരാജ് സുകുമാരന്റെ സഹ സംവിധായകനുമായ ഇര്‍ഷാദ് പെരാരി ആദ്യമായി രചനയും, സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അയല്‍വാശി. സെന്‍ട്രല്‍ പിക്‌ചേര്‍സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. നിഖില വിമല്‍, ലിജോ മോള്‍, ബിനു പപ്പു, നെസ്ലിന്‍, ഗോകുലന്‍, കോട്ടയം നസീര്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹകന്‍ – സജിത് പുരുഷന്‍, സംഗീതം – ജെയ്ക്സ് ബിജോയ്, പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ – സുധാര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈനര്‍ – ബാദുഷ എന്‍ എം, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം – മഷര്‍ ഹംസ, അസ്സോസിയേറ്റ് ഡയറക്‌റ്റേര്‍സ് – നഹാസ് നസാര്‍, ഓസ്റ്റിന്‍ ഡോണ്‍, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍സ് – യെല്ലോടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ് – സെബാന്‍ ഒബ്‌സ്‌ക്യൂറ, മീഡിയ പ്ലാനിംഗ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here