‘​ഗുരുവായൂരമ്പലനടയിൽ’ അഡ്വാൻസ് ബുക്കിങ് നാളെ ആരംഭിക്കും

0
247

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘​ഗുരുവായൂരമ്പലനടയിൽ’. ചിത്രത്തി​ന്റെ അഡ്വാൻസ് ബുക്കിങ് നാളെ ആരംഭിക്കുമെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ബേസിൽ ജോസഫാണ് ഈ വിവരം ഇൻ​സ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. നാളെ മെയ് 12 പകൽ പതിനൊന്നുമണിക്കാണ് അഡ്വാൻസ് ബുക്കിങ് ആരംഭിക്കുക. ഈ വിവരം പങ്കുവെച്ചുള്ള പോ​സ്റ്ററി​ന്റെ ക്യാപ്ഷൻ ഏറെ ശ്രദ്ധേയമാണ്. ‘കല്യാണപ്പന്തി നാളെ തുറക്കും… സ്ഥലം പിടിക്കാൻ റെഡി ആയിക്കോളൂ!’, എന്നാണ് ബേസിൽ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

 

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

വിപിൻ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘​ഗുരുവായൂരമ്പലനടയിലി’​ന്റ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ദുബായിലെ റോക്സി സിനിമാസിനടുത്തുള്ള സിറ്റി വാക് ഫൗണ്ടൈൻ ഏരിയയിൽ വെച്ചാണ് ട്രെയിലർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഗുരുവായൂരിൽ വെച്ച് ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങളും സംഭവവികാസങ്ങളും കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്.കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലുമാണ് ട്രെയിലറിലെ ഹൈലൈറ്റ്.വധുവായി വരുന്ന അനശ്വര രാജനും പ്രിത്വിരാജിന്റെ ഭാര്യയായി എത്തുന്ന നിഖില വിമലും അച്ഛനായി എത്തുന്ന ജഗദീഷും ട്രെയിലറിൽ കാണുവാൻ സാധിക്കും.ഒരു കംപ്ലീറ്റ് കോമഡി എന്റർടെയിനർ ആയിരിക്കും ചിത്രമെന്ന ഉറപ്പ് ട്രെയിലർ നൽകുന്നുണ്ട്.

സോഷ്യൽമീഡിയയിൽ നിമിഷനേരംകൊണ്ടാണ് ട്രെയിലർ വൈറൽ ആയി മാറിയത്.യുട്യൂബിൽ ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.മാത്രമല്ല യുട്യൂബിൽ ട്രെൻഡിങ് നമ്പർ മൂന്നാം സ്ഥാനത്താണ് ട്രെയിലർ ഉള്ളത് ഒരു വിവാഹവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രത്തിൻറെ പ്രമേയം.കല്യാണം എന്ന ആശയത്തെ ആസ്പദമാക്കി കാലികപ്രസക്തിയുള്ള ഗൗരവമുള്ള വിഷയത്തെയാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.വളരെയധികം തമാശകൾ നിറഞ്ഞ ഒരു ഫാമിലി എ​ന്റർടെെനറായിരിക്കും ചിത്രമെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. തുടക്കം മുതൽ ഒടുക്കംവരെ ചിരിക്കുള്ള തിരികൊളുത്തുന്നതാണ് ടീസർ.ബേസിലി​ന്റെയും പൃഥ്വിരാജി​ന്റെയും ലൗഡ് കോമഡികളും കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാപശ്ചാത്തലവും ചിത്രത്തിനുണ്ടെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, മെയ് പതിനാറിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.രണ്ട് മിനിറ്റ് മുപ്പത്തിനാല് സെക്കന്റാണ് ചിത്രത്തിൻറെ ദൈർഘ്യം.മെയ് പതിനാറിനാണ് ചിത്രം റിലീസിനെത്തുക.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെയാണെന്ന് അവതരിപ്പിക്കുക.ജയ ജയ ജയ ജയ ഹേ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.അനശ്വര രാജൻ,നിഖില വിമൽ,ജഗദീഷ്,യോഗി ബാബു തുടങ്ങി വൻ താരനിര ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here