വിജയിക്കണമെന്ന വാശിയുണ്ടെങ്കിൽ ഒന്നിനും തോൽപ്പിക്കാനാകില്ല ; ജിന്റോ ടൈറ്റിൽ വിന്നർ ആയത് ഇങ്ങനെ

0
96

ബിഗ് ബോസ് സീസൺ വണ്ണിൽ സാബുമോൻ സീസൺ മൂന്നിൽ മണിക്കുട്ടൻ സീസൺ നാലിൽ ദിൽഷ സീസൺ ഫൈവിൽ അഖിൽമാരാർ ,ഏറ്റവും ഒടുവിൽ സീസൺ ആറിൽ ജിന്റോയും…Don’t underestimate the power of a common man എന്ന വാക്ക് കൃത്യമായി ഉപയോഗിക്കാൻ പറ്റിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒന്നോർക്കണം ഒരിക്കലും ജയിക്കില്ലെന്ന് ഭൂരിഭാഗവും വിധിയെഴുതിയ മത്സരാർത്ഥിയാണ് ഇന്ന് ബിഗ് ബോസ് വിജയകിരീടം ചൂടി തലയുയർത്തി നിൽക്കുന്നത്.

നൂറ് ദിവസം സർവൈവൽ എന്ന വേർഡ് മറികടന്ന് ടൈറ്റിൽ വിന്നറിലേക്ക് എത്തുകയെന്നത് ചില്ലറക്കാര്യമല്ല.നൂറ് ദിവസം സർവൈവൽ എന്ന വേർഡ് മറികടന്ന് ടൈറ്റിൽ വിന്നറിലേക്ക് എത്തുകയെന്നത് ചില്ലറക്കാര്യമല്ല.പരിചയമില്ലാത്ത സ്ഥലം പരിചയമില്ലാത്ത ആളുകൾ പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവയെല്ലാം മറികടന്നാണ് ജിന്റോ വിന്നർ ആയത്.സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന ടാഗ്‌ലൈനോടെ ബിഗ് ബോസ് വീട്ടിലെത്തി പ്രേക്ഷകമനസ്സിൽ ഇടം പിടിച്ച ,പ്രേക്ഷകരിൽ ഒരാളായി മാറിയ മത്സരാർത്ഥിയാണ് ജിന്റോ.നോർമൽ ബോഡി ബിൽഡറായി ബിഗ് ബോസ് വീട്ടിൽ എത്തിയ ജിന്റോ ആദ്യ ആഴ്ചയിൽ ഗെയിം എന്തെന്ന് മനസിലാകാതെ എവിടെ തുടങ്ങണം എന്നറിയാത്ത അവസ്ഥയിലാണ് ഉണ്ടായിരുന്നത്.എല്ലാ സീസണുകളിൽ നിന്നും വ്യത്യസ്തമായി മത്സരാർത്ഥികൾ സ്ക്രീൻ സ്പെസിനായി ആവുംവിധം പരിശ്രമിച്ചപ്പോൾ ജിന്റോ ആദ്യകാഴ്ചയിൽ വീടിനുള്ളിൽ ഒതുങ്ങിക്കൂടി.

രണ്ടാമത്തെ ആഴ്ചയെത്തിയതും ജിന്റോ ട്രാക്ക് മാറ്റിപ്പിടിച്ചു.സടകുടഞ്ഞെണീറ്റ സിംഹത്തെ പോലെയായിരുന്നു പിന്നീടങ്ങോട്ട്.മൂന്നും നാലും ആഴ്ചകൾ ജിന്റോക്ക് വേണ്ടി മാത്രമായി മാറ്റിവെച്ചതുപോലെയാണ് പ്രേക്ഷകർക്ക് തോന്നിയത്.ഹൗസിലെ എല്ലാ വിഷയങ്ങളിലും ആവശ്യമായും അനാവശ്യമായും ഇടപെട്ട് അത് ചർച്ചയാക്കി. ഏത് വിധേനയും സ്ക്രീൻ സ്‌പെയ്‌സ് ലഭിക്കണമെന്ന ചിന്തയിൽ സ്വയം കണ്ടന്റ് ഉണ്ടാക്കി.നോറ ജാസ്മിൻ ഇവരെ മാത്രം ഫോക്കസ് ചെയ്ത തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്കിട്ടു.ഇതിന്റെ പേരിൽ മത്സരാർത്ഥികൾ പോലും പരസ്പരം ജിന്റോയെ പരിഹസിക്കാൻ തുടങ്ങി.ഒപ്പം മണ്ടനെന്ന ടാഗ്‌ലൈനും ലഭിച്ചു.ഇതിനിടയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്‌ളീല വാക്കുകളും ജിന്റോയെ എവിക്ഷനിൽ കൊണ്ടെത്തിച്ചു.തലനാരിഴക്കാണ് എവിക്ട് ആകുന്നതിൽ നിന്നും അന്ന് രക്ഷപെട്ടത് തന്നെ.ശേഷമങ്ങോട്ട് മറ്റൊരു ജിന്റോയെയാണ് പ്രേക്ഷകരും മത്സരാർത്ഥികളും കണ്ടത്.എത്ര പ്രൊവോക്കിങ് മറ്റുള്ള അമ്ലസാറാത്തികളുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും തന്മയത്വത്തോടെ സംസാരിച്ചു പിടിച്ചുനിന്നു.മണ്ടൻ ടാഗ്‌ലൈൻ മത്സരാർത്ഥികൾ താമശരീതിയിലാണ് നല്കിയതെങ്കിലും അതിനെ പേഴ്‌സണലി കണ്ടുകൊണ്ട് പറഞ്ഞവരെകൊണ്ട് തന്നെ മാറ്റിപ്പറയിപ്പിക്കണമെന്ന വാശിയിൽ പോരാടി.ഇതിന്റെ ഫലമായി രണ്ടാം ആഴ്ചയും മൂന്നാം ആഴ്ചയും പവർ റൂമിലും കയറി പറ്റി.ഒപ്പം ക്യാപ്റ്റൻ ആവുകയും ചെയ്തു.

മറ്റ് മത്സരാർത്ഥികൾ കംഫർട്ടബിൾ ആയവരെ ഫേവർ ചെയ്ത് ഭൂരിപക്ഷ അഭിപ്രായത്തെ പരിഗണിച്ച് മുന്നോട്ട് പോയപ്പോൾ ജിന്റോ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഗെയിം പ്ലാനാണ് സ്വീകരിച്ചത്. ഓരോ മത്സരാർത്ഥികളുടെ വീക്ക് പോയിന്റും സ്വാഭാവഗുണകങ്ങളും മനസിലാക്കി ജിന്റോ ഗെയിം കളിച്ചു.ഇതിനിടയിൽ പല മുഖങ്ങളും അഴിഞ്ഞ് വീഴുകയും ചെയ്തു.പ്രേക്ഷകപിന്തുണ ലഭിക്കാത്തതും നെഗറ്റീവ് ഇമേജുള്ളതുമായ മത്സരാർത്ഥികളെ കണ്ടെത്തി അവരെ ടാർഗറ്റ് ചെയ്തു കാരണം അതിലൂടെ പ്രേക്ഷകപിന്തുണ ലഭിക്കുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.അങ്ങനെയാണ് ജാസ്മിൻ ഗബ്രി,നോറ തുടങ്ങിവർ ജിന്റോയുടെ ഇരകളാകുന്നത്.പലപ്പോഴും ജിന്റോയുടെ പ്രൊവോക്കിൽ ജാസ്മിൻ കൺട്രോൾ പോവുകയും മോശം വാക്കുകൾ പറയുകയും ചെയ്തിട്ടുണ്ട്.ഫാമിലി വീക്കിന് പിന്നാലെ സേഫ് ഗെയിം സ്ട്രാറ്റജിയാണ് ജിന്റോ ഫോളോ ചെയ്തത്.അതികമാരോടും വഴക്കിടാതെ സമാധാന അന്തരീക്ഷത്തിൽ തെറ്റ് ഏറ്റ് പറഞ്ഞും മാപ്പ് ചോദിച്ചും ഈയൊരു രീതിയിലാണ് ആശാൻ മുൻപോട്ട് പോയത്.അവസാന നിമിഷത്തേക്ക് തനിക്ക് ചെയ്യാനുള്ളത് സിംപതി ട്രാക്ക് മാത്രമാണെന്ന് മനസ്സിലാക്കി ബുദ്ധിപൂർവം നീങ്ങി.ചെയ്ത തെറ്റുകൾ സ്വയം മനസിലാക്കി തിരുത്തി എന്നതാണ് ജിന്റോയുടെ യഥാർത്ഥ വിജയം.പരസപരം വഴക്കിട്ടവരെ അവസാനനിമിഷം തന്റെ സുഹൃത്തുക്കൾ ആക്കാനും ജിന്റോ മറന്നില്ല.

ടോപ് ഫൈവിൽ എത്തിയപ്പോഴും ജിന്റോയുടെ എതിരാളി ജാസ്മിൻ ആയിരിക്കുമെന്ന് കരുതിയവർക്ക് തെറ്റി പകരം അർജുനുമായായിരുന്നു ഡയറക്റ്റ് കോമ്പറ്റീഷന്‍.യുവതലമുറയുടെ വോട്ടുകൾ അർജുൻ തേടിയെത്തിയപ്പോൾ പ്രായബേധമില്ലാതെയാണ് ജിന്റോക്ക് വോട്ടുകൾ ലഭിച്ചത്..പ്രേക്ഷകരിൽ ഒരാളായിരുന്നു എന്നതിന്റെ തെളിവാണത്.വിമർശിക്കാൻ നിരവധിപേരുണ്ടായിരിക്കും പക്ഷെ
വിജയിക്കണമെന്ന വാശിയുണ്ടെങ്കിൽ അവിടെ ഒന്നിനും തോൽപ്പിക്കാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here