‘ഇന്ത്യൻ 2’ ട്രെയലർ ഇന്നെത്തും

0
140

സിനിമാ പ്രേക്ഷകർ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് ‘ഇന്ത്യൻ 2’. ഇന്ത്യൻ എന്ന ചിത്രത്തി​ന്റെ രണ്ടാം ഭാ​ഗമായാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത്. കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രത്തി​ന്റെ ട്രെയിലർ ഇന്ന് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ചിത്രത്തി​ന്റെ അഡ്വാൻസ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൂടാതെ കാനഡയിൽ വെച്ച് ജൂലെെ 11 ന് നടക്കുന്ന ചിത്രത്തി​ന്റെ പ്രീമിയർ ഷോയിൽ പങ്കെയുക്കാനുള്ള ടിക്കറ്റി​ന്റെ അഡ്വാൻസ് ബുക്കിങ് നാളെ ആരംഭിക്കും. ഇന്ത്യൻ 2 ​ന്റെ അണിയറ പ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചത്.

 

View this post on Instagram

 

A post shared by Lyca Productions (@lycaproductions)

ഷങ്കർ സംവിധാനം നിർവ്വഹിച്ച് എത്താനിരിക്കുന്ന ചിത്രം ലോകത്താകമാനം നിരവധി സ്ഥലങ്ങളിലാണ് റിലീസിന് എത്തുന്നത്. യൂകെയിൽ മാത്രം 500 ലധികം സ്ഥലങ്ങളിലാണ് ഈ കമൽഹാസൻ ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് റെഡ് ജയ​ന്റ് മൂവിസും, ലെെക പ്രൊഡക്ഷൻസും ചേർന്നാണ്. ചിത്രം ജൂണിൽ പ്രദർശനത്തിന് എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തി​ന്റെ റിലീസ് തീയതി സംവിധായകൻ ശങ്കർ പിന്നീട് മാറ്റി പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ജൂലെെ 12-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കൂടാതെ ‘ഇന്ത്യൻ 2’ റിലീസായി ആറ് മാസത്തിന് ശേഷം ‘ഇന്ത്യൻ 3’ റിലീസാകുമെന്നും റിപ്പോർട്ടുകൾ നിലവിലുണ്ട്.

 

View this post on Instagram

 

A post shared by Lyca Productions (@lycaproductions)

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തീർത്ത ബ്ലോക്ക്ബസ്റ്റർ ലി​സ്റ്റുകളിൽ ഇടം നേടിയ ചിത്രമായിരുന്നു ‘ഇന്ത്യൻ’. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായും അദ്ദേഹത്തിന്റെ മകനായ ചന്ദ്രബോസ് ആയും ഇരട്ടവേഷത്തിലായിരുന്നു ആദ്യഭാ​ഗത്തിൽ കമൽ ഹാസൻ എത്തിയത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് സം​ഗീതം ഒരുക്കിയത് ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രവി വർമ്മൻ, ചിത്രസംയോജനം നടത്തിയിരിക്കുന്നത് ശ്രീകർ പ്രസാദും ആണ്.

27 വർഷങ്ങൾക്കിപ്പുറവും ശൗര്യമൊട്ടും ചോരാത്ത ജനങ്ങളുടെ നായകനായ ഇന്ത്യനെയാണ് കാണാൻ സാധിക്കുന്നത്. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു ഇത്. ഇടയ്ക്ക് പ്രതിസന്ധികൾ വന്നെങ്കിലും പിന്നീട് വിക്രത്തിൻറെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കികൊണ്ടാണ് കമൽഹാസൻ ചിത്രം ഇന്ത്യൻ 2 ന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here