ഇന്നസെന്റിന്റെ സിനിമയിലെ ഭാര്യ എന്നും കെ.പി.എസ്.സി ലളിത

0
2525
kpac lalitha innocent2

ചില കലാകാരന്മാർ അങ്ങനെയാണ് അവരുടെ വിയോഗം പെട്ടന്ന് നമുക്ക് ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. കാരണം നമ്മുടെ മനസുകളിൽ അവർ ചെലുത്തിയ സ്വാധീനം അത്ര വലുതാണ്. മലയാള സിനിമ ആസ്വാദകർക്ക് ആർക്കും ഇന്നലത്തെ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞിട്ടുണ്ടാകില്ല. ഇന്നത്തെ ദിവസവും നമ്മൾ അതെ ദുഖത്തിൽ തന്നെയാണ് ഇന്നും, ഇനിയില്ല ഇന്നസെന്റ് എന്ന നടനും രാഷ്ട്രീയ പ്രവർത്തകനും.

lalitha

അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ദുഖത്തിൽ തന്നെയാണ് മലയാള സിനിമലോകം. ആ ദുഖം നമ്മൾ ഓരോരുത്തവർക്കും ഉണ്ട്. ഇതുപോലെ തന്നെ നമുക്ക് വിഷമം ഉണ്ടാക്കിയ മറ്റൊരു വിയോഗമായിരുന്നു നടി KPAC ലളിതയുടേത്‌. മലയാള സിനിമയുടെ അമ്മയായിരുന്ന KPAC ലളിതയുടെ വിയോഗവും ഇതുപോലെ തന്നെയായിരുന്നു.

manichithrathazhu

ഇന്നത്തെ ദിവസം ഇന്നസെന്റിനെ ഓർക്കുമ്പോൾ നാം അറിയാതെ KPAC ലളിത എന്ന കലാകാരിയെ കുറിച്ചും ഓർത്തു പോകുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഒരുപിടി നല്ല ചിത്രങ്ങളാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. അതിൽ നിന്നും കുറച്ച് ചിത്രങ്ങൾ മാത്രമായി എടുത്തു പറയാൻ സാധിക്കില്ല. ഇരുവരും ഒന്നിച്ചപ്പോൾ എല്ലാം മലയാളികൾക്ക് ലഭിച്ചത് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ തന്നെയായിരുന്നു.

lalitha

ശ്രീകൃഷ്ണപുറത്തെ നക്ഷത്രതിളക്കം എന്ന ചിത്രത്തിൽ ഭാര്യയും ഭർത്താവുമായി ഇന്നസെന്റും KPAC ലളിതയും നിറഞ്ഞാടുകയായിരുന്നു.നന്ദകുമാറായി ഇന്നസെന്റ് എത്തിയപ്പോൾ കുശുമ്പി ഭാര്യയായ കൗസല്യയായി KPAC ലളിതയും ഒപ്പം കൂടി. അതിന് ശേഷവും അതിന് മുൻപും നിരവധി തവണ ഇവർ വെള്ളിത്തിരയിൽ ഒന്നിച്ചു.

ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇന്നസെന്റ് ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. എനിക്ക് നായികയുണ്ടെന്ന് സംവിധായകർ പറയുമ്പോൾ ഞാൻ ഓർക്കുമായിരുന്നു മഞ്ജു വാര്യറോ മീര ജാസ്മിനോ കാവ്യാ മാധവനോ മറ്റും ആകുമെന്ന്, പക്ഷെ എന്റെ ഭാര്യ എപ്പോഴും KPAC ലളിതയാണെന്നാണ് ഇന്നസെന്റ് കുസൃതിയോടെ പറഞ്ഞത്. ആ വാക്കുകളിൽ വ്യക്തമാണ് ഇന്നസെന്റ് എന്ന നടന്റെ നർമ ബോധം.

LEAVE A REPLY

Please enter your comment!
Please enter your name here