“പ്രണവിനെയും മോഹൻലാലിന്റേയും അഭിനയത്തെ താരതമ്യ ചെയ്യുന്നത് ശരിയല്ല” ; സുചിത്ര മോഹൻലാൽ

0
161
xr:d:DAFwBgY8pYs:413,j:2002274688717287562,t:24041216

സിനിമ കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും സിനിമ മേഖലയിൽ അത്ര സജീവമായി നിൽക്കാത്തൊരു വ്യക്തി കൂടിയാണ് പ്രണവ് മോഹൻലാൽ. തന്റേതായ ഇഷ്ടങ്ങളുടെ പുറകെ പോകുന്നതിന്റെ കൂടെ സിനിമകളും ചെയ്യുന്ന പ്രണവിനെയാണ് നമുക്ക് പരിചയമുള്ളത്. ആദ്യ സിനിമയായ ആദി മുതൽ അച്ഛൻ മോഹന്ലാലുമായുള്ള താരതമ്യപെടുത്തലുകൾ പ്രണവിന്റെ അഭിനയ ജീവിതത്തിൽ ആവോളം ഉണ്ടായിട്ടുണ്ട് താനും.

ഇപ്പോഴിതാ മൂവി വേൾഡ് മീഡിയക്ക് നൽകിയിട്ടുള്ള പ്രത്യേക അഭിമുഖത്തിൽ പ്രണവിന്റെ സിനിമ ആഭിമുഖ്യത്തെ കുറിച്ചും. അഭിനയ രംഗത്തെ പ്രകടനങ്ങളെ കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങൾ പങ്കു വച്ചിരിക്കുകയാണ് മോഹൻലാലിൻറെ ജീവിത പങ്കാളിയും പ്രണവിന്റെ അമ്മയുമായിട്ടുള്ള സുചിത്ര മോഹൻലാൽ.

സുചിത്രയുടെ വാക്കുകൾ . . .

“സിനിമയോടാണ് താല്പര്യമെങ്കിൽ അത് ചെയ്തു കൂടെ എന്ന് ഞാൻ അപ്പുവിനോട് ചോദിച്ചിട്ടുണ്ട്. അവൻ ഫിലോസഫിയായിരുന്നു ഡിഗ്രിക്കു പഠിച്ചത്. അതാണ് അവനു താല്പര്യമെങ്കിൽ അതിൽ തുടർ പഠനങ്ങൾ നടത്തി ഒരധ്യാപകനോ മറ്റോ ആവാം അവന്. എന്നാൽ അതുമായി ബന്ധപ്പെട്ടൊരു തൊഴിൽ മേഖലയിലേക്കൊന്നും അവൻ കടന്നിട്ടില്ല അത് പോലെ സിനിമയിലും അവൻ വേണ്ടത്ര സജീവമായി നിൽക്കുന്നില്ല. മാതാപിതാക്കൾ ഡോക്ടറോ എഞ്ചിനിയറോ ആയിട്ടുള്ള കുടുംബങ്ങളിൽ മക്കളോട് അവരുടെ തൊഴിൽ മേഖല തന്നെ തിരഞ്ഞെടുത്തുകൂടെ എന്നൊരു ചോദ്യമുണ്ടാകാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു സിനിമ കുടുംബത്തിൽ നിന്നാണ് വരുന്നത് എന്റെ അച്ഛൻ ഒരു നിർമാതാവും നടനുമൊക്കെയായിരുന്നു. എന്റെ സഹോദരൻ നിർമ്മാതാവാണ്. ഞാൻ കല്യാണം കഴിച്ച ആൾ നടനാണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഉപജീവന മാർഗം സിനിമയാണ്. അങ്ങനെയുള്ള ഒരവസ്ഥയിൽ നീ എൻജിനീയർ ആകണം അല്ലെങ്കിൽ ഡോക്ടർ ആകണം എന്നവനോട് പറയുന്നതിനേക്കാൾ നിനക്ക് സിനിമയോട് താല്പര്യം ഉണ്ടെങ്കിൽ ആ മേഖലയിൽ വേണ്ട മാർഗ നിർദേശങ്ങൾ തരാൻ ഞങ്ങൾക്ക് കഴിയും എന്ന് മാത്രമേ നമുക്ക് പറയാൻ സാധിക്കുകയുള്ളു. അതൊരിക്കലും നീ ഒരു നടനാകണമെന്ന നിർബന്ധിക്കലല്ല. എന്റെ കുട്ടികളുടെ മുൻപിലേക്ക് എനിക്ക് നല്കാൻ സാധിക്കുന്ന വാഗ്ദാനങ്ങളിലൊന്ന് മാത്രമാണത്. അങ്ങനെ ശ്രമിച്ചു നോക്കാം എന്ന നിലയിലാണ് അവൻ ആദി ചെയ്യുന്നത്. അതിനു ശേഷം കുറച്ചു സിനിമകൾ കൂടി ചെയ്തു. അതിൽ ചിലതു നന്നായി ചിലതു നന്നായില്ല. എല്ലാ സിനിമകളും നല്ലതായിരിക്കണമെന്നില്ലല്ലോ. ഇപ്പോൾ പലരും പ്രണവിനെ അവന്റെ അച്ഛൻ മോഹൻ ലാലുമായി താരതമ്യം ചെയ്തു കാണാറുണ്ട് അത് ശരിയല്ല. മോഹൻ ലാൽ ആദ്യ സിനിമയിൽ വില്ലനായി നല്ല പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. എല്ലാവരും ആദ്യ സിനിമയിൽ അതുപോലെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കണമെന്നില്ലല്ലോ. കുട്ടികൾ നടക്കാൻ പഠിക്കുമ്പോൾ വീഴും അത് സ്വാഭാവികമാണ് അത് പോലെ തന്നെയാണ് പ്രണവിന്റെ അത്ര നല്ലതല്ലാത്ത പ്രകടനങ്ങളെ ഞാൻ കാണുന്നത്.”

LEAVE A REPLY

Please enter your comment!
Please enter your name here