ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷ്’ ഒടിടിയിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു

0
95

ണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രം ജയ് ഗണേഷ് ഒടിടിയിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു.ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ് ,സിംപ്ലി സൌത്ത് തുടങ്ങി മൂന്ന് പ്ലാറ്റ്ഫോമുകളിലായാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.വിദേശ രാജ്യങ്ങളിലുള്ള പ്രേക്ഷകര്‍ക്കാണ് സിംപ്ലി സൌത്തിലൂടെ ചിത്രം കാണാനാവുക.

സസ്‌പെന്‍സ്,സര്‍പ്രൈസ്, ട്വിസ്റ്റ് എന്നിവ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രം വിഷു റിലീസ് ആയി ഏപ്രില്‍ 11നാണ് റിലീസിനെത്തിയത്.പ്രതീക്ഷിച്ചതുപോലെ ചിത്രത്തിന് തിയറ്ററുകളിൽ വിജയം നേടാൻ സാധിച്ചിരുന്നില്ല. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒടിടിയിൽ ചിത്രം വിജയം നേടുമെന്നാണ് ഭൂരിഭാഗവും പറയുന്നത്.സാധാരണയായി തിയറ്ററുകളിൽ ഹിറ്റാകാത്ത ചിത്രം ഒടിടിയിൽ എത്തുമ്പോൾ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

രഞ്ജിത്ത് ശങ്കര്‍ തിരക്കഥ, സംവിധാനം നിര്‍വഹിച്ച ചിത്രം ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഗണേഷ് എന്ന സൂപ്പര്‍ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്.മഹിമ നമ്പ്യാരാണ് നായിക. ജോമോള്‍, ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയന്‍, ബെന്‍സി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാളികപ്പുറത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രമാണിത്.

 

View this post on Instagram

 

A post shared by manoramaMAX (@manoramamax)

ബൈക്കപടകത്തില്‍ കാലിന് സ്വാധീനം നഷ്ടപ്പെട്ട യുവാവും അവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം ഏപ്രില്‍ 11ന് തിയറ്ററുകളില്‍ എത്തും.മഹിമ നമ്പ്യാര്‍ നായികയായി എത്തുന്ന ചിത്രം രഞ്ജിത് ശങ്കറാണ് സംവിധാനംചെയ്യുന്നത്.ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ചന്ദു സെല്‍വരാജാണ്.ഉണ്ണി മുകുന്ദന്‍ ഫിലിസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എന്‍ ബിയോണ്ടും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മിക്കുന്നത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി ജോമോള്‍ ജയ് ഗണേഷിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട് . ഒരു കാലത്ത് മലയാള സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന താരം അടുത്തകാലത്തായി സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ നല്ലൊരു തിരിച്ചുവരവ് നടത്തുകയാണ് ജോമോള്‍ ഇപ്പോള്‍. ‘ജയ് ഗണേഷ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് ജോമോള്‍ തിരിച്ചെത്തുന്നത്.വക്കീല്‍ വേഷത്തിലാണ് താരത്തിന്റെ വരവ്.

LEAVE A REPLY

Please enter your comment!
Please enter your name here