ജയ് ​ഗണേഷ് ഒ ടി ടി യിലേക്ക് ചിത്രം മെയ് 24 മുതൽ മനോരമ മാക്സിൽ

0
102

ഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ജയ്‌ഗണേഷ് ഓ ടി ടി റിലീസിനൊരുങ്ങുന്നു. മനോരമ മാക്‌സിൽ മെയ് 24 നാണു ചിത്രം പ്രദര്ശനത്തിനെത്തുക. നേരത്തെ ചിത്രത്തിന്റെ സാറ്റലൈറ്റ് ആൻഡ് ഡിജിറ്റൽ റൈറ്റ്സ് മനോരമ മാക്സ് സ്വന്തമാക്കിയതയുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ സ്ട്രീമിംഗ് തിയ്യതി പുറത്ത് വിട്ടിട്ടില്ലായിരുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് തുക സംബന്ധിച്ച് വിശദാംശങ്ങളും പുറത്ത് വന്നിട്ടില്ല.

 

 

View this post on Instagram

 

A post shared by manoramaMAX (@manoramamax)

ബൈക്കപടകത്തിൽ കാലിന് സ്വാധീനം നഷ്ടപ്പെട്ട യുവാവിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളമാണ് ചിത്രത്തിൻറെ പ്രമേയം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർടൈനറാണ് ചിത്രം. തിയറ്ററുകളിൽ ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. ഒടിടിയിൽ ചിത്രത്തിന് സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്. നിരവധി ചിത്രങ്ങൾക്ക് തിയറ്ററിൽ സ്വീകാര്യത ലഭിച്ചില്ലെങ്കിലും ഒടിടിയിൽ വേണ്ടത്ര പ്രതികരണം ലഭിക്കാറുണ്ട്.

ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായികയായി എത്തിയത്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ജോമോൾ ജയ് ഗണേഷിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടായിരുന്നു ഒരു കാലത്ത് മലയാള സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരം അടുത്തകാലത്തായി സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. എന്നാൽ നല്ലൊരു തിരിച്ചുവരവ് നടത്തിയിരിക്കുമാകയാണ് ജോമോൾ ജയ് ഗണേഷിലൂടെ. ചിത്രത്തിൽ ഒരു വക്കീൽ വേഷത്തിലാണ് ജോമോൾ അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ചന്ദു സെൽവരാജാണ്. ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ജയ് ഗണേഷ് നിർമിച്ചത്.

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വ്യാപകമായ ചർച്ചകൾക്കാണ് ജയ്‌ഗണേഷ് വഴിയൊരുക്കിയത്. പേരിലെ ഹിന്ദുത്വവും ചിത്രം പ്രഖ്യാപിച്ച ചില സാഹചര്യങ്ങളുമാണ് ചിത്രത്തിനെതിരെയുള്ള വ്യാപക വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.ഗണപതി മിത്താണെന്ന കേരളനിയമസഭാ സ്‌പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് ജയ് ഗണേഷ് എന്ന പേരിലുള്ള സിനിമ പ്രഖ്യാപിക്കുന്നത്.നാനാഭാഗത്ത് നിന്നും സ്പീക്കർക്കെതിരെ വിമർശനങ്ങൾ കൊടുമ്പിരി കൊള്ളുന്ന സമയത്ത് പ്രഖ്യാപിച്ച ഈ സിനിമയെ ഭൂരിഭാഗവും മിത്ത് വിവാദത്തോട് ചേർത്ത് നിർത്തിക്കൊണ്ട് തന്നെയാണ് വിമർശന വിധേയമാക്കിയത്. പ്രധാനമായും വിവാദങ്ങൾക്കിടയിൽ തട്ടിക്കൂട്ടി പ്രഖ്യാപിച്ചൊരു സിനിമയാണിതെന്നും ഇതിൽ രാഷ്ട്രീയമുണ്ടെന്നുമായിരുന്നു ചിത്രത്തിനെതിരെ ഉയർന്നുവന്ന വിമർശനം. മാത്രമല്ല ഗണപതിയായി എത്തുന്നത് ഉണ്ണി മുകുന്ദൻ ആണോ എന്ന ചോദ്യങ്ങൾ വിമർശനങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here