‘ഇത് ചരിത്രവിജയം’; ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ‘2018 ‘

0
170

ത് ചരിത്രനിമിഷം, കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കി ഒരുക്കിയ 2018 എന്ന ചലച്ചിത്രകാവ്യം 2024 ലെ ഓസ്കാർ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കന്നഡ ചലച്ചിത്ര സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് നോമിനേഷൻ പ്രഖ്യാപിച്ചത്. മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ആണ് ഓസ്കർ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.

2018 Movie (Sony Liv) Cast & Crew, Release Date, Actors, Wiki & More

നമ്മള്‍ നേരിട്ട് കണ്ട ദുരിതാശ്വാസ ക്യാമ്പുകള്‍, നമുക്ക് മുന്‍പില്‍ വച്ച് തകര്‍ന്നുപോയ വീടുകള്‍, ജീവന്‍ നഷ്ടപ്പെട്ട മനുഷ്യര്‍, ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി നെട്ടോട്ടമോടുന്ന ജനത അവരുടെയെല്ലാം കഥകളെ അഖില്‍ പി ധര്‍മ്മജനും ജൂഡ് ആന്റണിയും ചേര്‍ന്ന് 2018 എന്ന ചലച്ചിത്രമായി പരിവര്‍ത്തനം ചെയ്യുകയായിരുന്നു. അതൊരു മറക്കാനാവാത്ത ഓര്‍മ്മയായി സിനിമ കണ്ടിറങ്ങിയ മനുഷ്യരില്‍ അടയാളപ്പെട്ടിട്ടുണ്ട്. ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് കളക്ഷനിലേയ്ക്കാണ് ചിത്രം എത്തിയത്. കേരളം മുഴുവന്‍ ഹൗസ്ഫുള്‍ ബോര്‍ഡുകളും ഷോകളുമാണ് ചിത്രത്തിനുള്ളത്. ഒറ്റ ദിവസം കൊണ്ട് തന്നെ വാമൊഴിയായി മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.

ടോവിനോ തോമസ്, ആസിഫ് അലി, നരേൻ, ലാൽ, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു. 200 കോടിയിലധികമായിരുന്നു ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്വന്തമാക്കിയത്. റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചുള്ള ഒരു വിജയമായിരുന്നു അത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് ടെലിവിഷനിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. വേണു കുന്നപ്പിള്ളി, സി കെ പദ്മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018’ നിര്‍മിച്ചത്. എന്തായാലും മലയാളസിനിമാമേഖലയ്ക്ക് അഭിമാനനിമിഷം തന്നെയാണ് കൈവന്നിരിക്കുന്നത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മോഹൻ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. ചിത്രസംയോജനം ചാമൻ ചാക്കോ. സംഗീതം നോബിൻ പോൾ. വിഷ്ണു ഗോവിന്ദ്  ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ. പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ സൈലക്സ് അബ്രഹാം. ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങൾ സിനറ്റ് സേവ്യർ. വിഎഫ്എക്സ് മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ടൈറ്റിൽ ഡിസൈൻ ആന്റണി സ്റ്റീഫൻ. ഡിസൈൻസ് എസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here