ഗുരുവായൂരമ്പല നടയിലെ ‘കാട്ടുകുറുക്കന്റെ കല്യാണം’ ; 1 മില്യൺ കാഴ്ചക്കാർ

0
108

പൃഥ്വിരാജ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ഗുരുവായൂരമ്പലനടയിലെ പുതിയ ഗാനം കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്. കാട്ടുകുറുക്കന്റെ കല്യാണം എന്ന വീഡിയോ ഗാനമിപ്പോൾ യൂട്യൂബിൽ ഒരു മില്യൺ ആളുകൾ കണ്ടു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഡബ്‌സിയുമാണ്. ഗാനമാലപിച്ചിരിക്കുന്ന് ഡബ്‌സിയും റിഷും ചേർന്നാണ്. വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അങ്കിത് മേനോനാണ്.

എല്ലാ ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ ്മീഡിയയിൽ ലഭിക്കുന്നത്. ചിത്രം ദിവസങ്ങൾക്കുള്ളിലാണ് 50 കോടി ക്ലബിലെത്തിയത്. പ്രേക്ഷകരെ കൈയ്യിലെടുത്തുകൊണ്ടാണ് അളിയന്മാർ രണ്ട് പേർ മുന്നേറുന്നത്.അതു കൊണ്ട് തന്നെ ഗാനമിറങ്ങി നിമിഷങ്ങൾക്കുള്ളിലാണ് ഈ ചിത്ത്രതിലെ ഗാനങ്ങളെല്ലാം വൈറലാവുന്നത്.

കെ ഫോർ കൃഷ്ണ എന്ന ഗാനം നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയി മാറിയത്.കെ ഫോർ കൃഷ്ണ എന്ന ഗാനം ഇറങ്ങിയപ്പോൾത്തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തിരുന്നു.അന്ന് മുതൽ ഗാനത്തിന് കമന്റുകളായി ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞിരുന്നത് ആ ഗാനം യൂട്യൂബിൽ 1.5x വേഗതയിൽ ഇട്ട് കേട്ടാൽ അടിപൊളി ഫീൽ ആയിരിക്കും എന്നാണ്. പലരും അത് ചെയ്തുനോക്കുകയും, ആ വേഗതയിൽ ഗാനം ഇരട്ടി നന്നായി തോന്നുന്നെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.തൊട്ടുപിന്നാലെയാണ് നിർമ്മാതാക്കൾ ഗാനത്തിന് പതിനാറായിരത്തി എട്ട് കമന്റ്‌സ് ആയാൽ തീർച്ചയായും കൃഷ്ണ ഗാനം 1.5ഃ വേഗതയിൽ ഇട്ട് പുറത്തിറക്കുമെന്ന് അറിയിച്ചത്.പ്രേക്ഷകരുടെ ആവശ്യപ്രകരം കെ ഫോർ കൃഷ്ണ എന്ന ഗാനത്തിന്റെ പുതിയ ട്രാക്ക് നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു.

വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണമൊരുക്കിയത് അംങ്കിത് മേനോനാണ്. ഗാനത്തിന്റെ റെക്കോർഡിങ് സമയത്തെ ബിഹൈൻഡ് ദി സീനുകളെല്ലാം വീഡിയോയിൽ കാണിച്ചിരുന്നു. ഒരു ഭക്തൻ തന്റെ പ്രശ്‌നങ്ങൾ ഭഗവാൻ കൃഷ്ണനോട് പറയുന്ന രീതിയിലുള്ള രസകരമായ ഗാനമാണ് ഇത്. നിരവധി പ്രേക്ഷകരാണ് ഗാനത്തിന് മിച്ച അഭിപ്രായങ്ങളുമായി കമന്റുകളുമായെത്തുന്നത്. പിന്നണി ഗായകനായി നടൻ അജു വർഗീസിനെ അവതരിപ്പിക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിനുണ്ട്. വളരെ രസകരമായ ഒരു വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ അജുവിനെ പിന്നണി ഗായകനായി പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നത്. ‘ടൈറ്റിൽ കൊള്ളാം കഥയും കൊള്ളാം! ഇനി റോൾ ഏതാണെന്ന് കൂടി പറ…’ എന്നാണ് വീഡിയോ പുറത്തുവിട്ടുകൊണ്ട് നേരത്തെ പൃഥ്വിരാജ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here