‘കൽക്കി’യിലൂടെ പുതിയ ലോകം സൃഷ്ടിച്ച് നാ​ഗ് അശ്വിൻ : ബ്രഹ്മാണ്ഡ റിലീസ് ട്രെയിലർ

0
209

ന്ത്യന്‍ സിനിമാ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി. പ്രഭാസ് നായക വേഷത്തിൽ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തി​ന്റെ റിലീസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ഇപ്പോൾ. നാഗ് അശ്വിൻ സംവിധാനം നിർവ്വഹിക്കുന്ന ‘കൽക്കി 2898 എഡി’ ഒരു മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമാണ്.

അതിഗംഭീരമായ ദൃശ്യ വിസ്മയമാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന 2.22 മിനുട്ട് ദെെർഖ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അമിതാഭ് ബച്ചന്‍, പ്രഭാസ്, ദീപിക, കമല്‍ഹാസന്‍, ശോഭന തുടങ്ങിയവര്‍ എല്ലാം ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. പുതിയൊരു യൂണിവേഴ്സ് തന്നെയാണ് സംവിധായകന്‍ നാഗ് അശ്വിൻ ഈ സിനിമയിലൂടെ സൃഷ്ടിച്ചിരിക്കുന്നത് എന്ന് ഈ ട്രെയിലറില്‍ നിന്ന് വ്യക്തമാണ് .

നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനവും അതി​ന്റെ രൂപവുമെല്ലാം വലിയ ആഘോഷത്തോടെ ലോഞ്ചിംഗില്‍ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെ ഈ ക്യാരക്ടര്‍ ഉള്‍പ്പെടുന്ന മൂന്ന് ഭാഗമുള്ള സീരിസും കൽക്കി 2898 എഡി അണിയറക്കാര്‍ ആമസോണ്‍ പ്രൈം വഴി ഇറക്കുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. മഹാനടി എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകനാണ് നാഗ് അശ്വിൻ. അതേസമയം, പ്രഭാസ് നായകനാകുന്ന ഈ ചിത്രം ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രം പുരാണവും ഫ്യൂച്ചറും ചേര്‍ത്ത് ഇണക്കിയുള്ള വ്യത്യസ്തമായ കഥയാണ് പറയുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. മുൻപ് ചിത്രത്തി​ന്റേതായി ഇറങ്ങിയ ട്രെയിലറില്‍ അതിന്‍റെ സൂചനകളും ഉണ്ട്.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മ്മാണം. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസിന്റെ ബാനറിലാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും ​ഗാനങ്ങൾ ഒരുക്കുന്നത്. ജൂണ്‍ 27നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാണി, പശുപതി, ശോഭന,അന്നബെൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here