‘കണ്ണപ്പ’ ടീസറിൽ കസറി മോഹൻലാൽ ; വരാൻ പോകുന്നത് ഒന്നൊന്നര ഐറ്റം

0
95

മോഹൻലാൽ തെലുങ്കിൽ അഭിയിക്കുന്ന ചിത്രമെന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ ഇന്ത്യൻ തെലുങ്ക് ഭാഷാ ഫാൻ്റസി ചിത്രമാണ് ‘കണ്ണപ്പ’.മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമ മേഖലയേയും ആരാധകരെയും ഒരേപോലെ ആവേശത്തിലാക്കാനുള്ള പ്രധാന കാരണം അതിലഭിനയിക്കുന്ന താരങ്ങൾ തന്നെയായിരുന്നു.ഇത്രയും താരമൂല്യമുള്ളവരെ ഒരുമിച്ചുകൊണ്ടുവരണമെങ്കിൽ അത് ചില്ലറക്കാര്യമല്ലെന്ന് അന്നേ പറച്ചിലുകൾ ഉണ്ടായിരുന്നു.

വിഷ്ണു മഞ്ചു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്.പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ടീസർ ഞൊടിയിടയിലാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയി മാറിയത്.ഇതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് നമ്മുടെ സ്വന്തം ലാലേട്ടന്റെ അപ്പിയറൻസ് തന്നെയാണ്.ഒരു മലയാള താരം ഇത്രയും ഗെറ്റപ്പിൽ എത്തിയത് അത്ഭുതത്തോടെയാണ് ഭൂരിഭാഗവും നോക്കി കണ്ടത്.ഇപ്പുറത്ത് മോഹൻലാലിൻറെ ഇതുവരെ കാണാത്ത ഗെറ്റപ്പും ഭാവങ്ങളുമെല്ലാം കണ്ട ആവേശത്തിലാണ് മലയാളി പ്രേക്ഷകരുണ്ടായിരുന്നത്.

ലാലേട്ടന്റെ പിറന്നാൾ ദിവസം ആശംസ അറിയിച്ചുകൊണ്ട് കണ്ണപ്പ ടീം ക്യാരക്റ്റർ ലുക്ക് മോഡൽ പോസ്റ്റർ പുറത്തിറക്കിയിരുന്നു.നിഴലുപോലെ സർപ്രെെസ് രീതിയിൽ പൂർണ്ണമായും കഥാപാത്രത്തി​ന്റെ ലുക്ക് വെളിപ്പെടുത്താതെയാണ് പോ​സ്റ്റർ അന്ന് പുറത്തെത്തിയത്.ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവം ആണ് അണിയറപ്രവർത്തകർ അന്ന് തുറന്ന് കാട്ടിയത്.അന്ന് തന്നെ ആരാധകർ ഒന്നടങ്കം പറഞ്ഞിരുന്നു വരാൻ പോകുന്നത് അതിഗംഭീരം സംഭവമാണെന്ന്. ഇവയെല്ലാം ശെരിവെച്ചുകൊണ്ടാണ് ഇപ്പോൾ ടീസറും പുറത്തെത്തിയിരിക്കുന്നത്.ഗസ്റ്റ് റോളിലാണ് നടൻ കണ്ണപ്പയിലെത്തുന്നത്.ബ്രാഹ്മാണ്ഡ ചിത്രമെന്ന് ഒറ്റമാത്രയിൽ വിശേഷിപ്പിക്കാൻ സാധിക്കുന്ന ടീസറാണ് പുറത്തെത്തിയിരിക്കുന്നത്.വിഷ്ണു മഞ്ചുവിന്റെ ആക്ഷൻ സീനുകളും ശിവനായി എത്തുന്ന അക്ഷയ് കുമാറും ശരത് കുമാറും മോഹൻ ബാബുവുമെല്ലാം ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.എല്ലാ ജനറേഷനിലും ഉൾപ്പെട്ടവർക്ക് കണ്ണപ്പ പുതിയ സിനിമാറ്റിക് അനുഭവമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.നൂറ് കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഭക്തി എന്നതിനപ്പുറം പല കാര്യങ്ങളും പറഞ്ഞുവെക്കുന്നുണ്ടെന്നാണ് നിർമാതാവ് മോഹൻ ബാബു പറഞ്ഞത്.യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്.തെലുങ്ക് തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസിനെത്തും.മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി,എവിഎ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രംകൂടിയാണ് കണ്ണപ്പ.മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത നടനാണ് ലാലേട്ടൻ.അതിനായി നൂറ് ശതമാനവും നൽകുന്ന അദ്ദേഹത്തിന് ഇതുപോലൊരു കഥാപാത്രവും അനായാസം ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ആരാധകർ പറയുന്നത്.അറുപത്തിനാല് വയസിലും സിനിമയും ടെലിവിഷൻ ഷോയും സ്റ്റേജ് ഷോകളും പാട്ടും നൃത്തവും അഭിനയവുമെല്ലാമായി ഓടി നടക്കുന്ന നടൻ ഇന്നും ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വരാൻ പോകുന്ന കണ്ണപ്പയിലെ കഥാപാത്രവും അത്തരത്തിലൊന്നായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.അതേസമയം മോഹന്‍ലാല്‍ നായകനാവുന്ന മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.200 കോടി ബജറ്റില്‍ ഒരുങ്ങുന്ന വൃഷഭ.എപിക് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെയാണ് കഥ പറയുന്നത് .മലയാളത്തിലും തെലുങ്കിലുമാണ് സിനിമ ചിത്രീകരിക്കുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി രാജ്യമൊട്ടാകെ ചിത്രം റിലീസ് ചെയ്യപ്പെടും. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‌റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here