‘കാതലിക്ക നേരമില്ലൈ’ ​ഗ്ലിംപ്സ് പുറത്ത്

0
28

നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് നിത്യ മേനോൻ, ജയം രവി എന്നിവർ. ഇരുവരും ഒരുമിച്ച് സ്ക്രീനിലെത്തുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന ‘കാതലിക്കാ നേരമില്ലൈ’ എന്ന ചിത്രം. ലക്ഷ്‍മി രാമകൃഷ്‍ണനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തി​ന്റെ ​ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ. ടി സീരീസി​ന്റെ തമിഴ് യൂട്യൂബ് ചാനലിലൂടെ ആണ് ​ചിത്രത്തി​ന്റെ ​ഗ്ലിംപ്സ് പുറത്തുവന്നത്.

ജയംരവിയും നിത്യ മേനോനും ഒരുമിച്ചിരുന്നു ഊഞ്ഞാലിൽ ആടുന്നതാണ് ​ഗ്ലിംപ്സിൽ ഉള്ളത്. കിരുത്തിഗ ഉദനിധിയുടെ സംവിധാനത്തിലാണ് ജയം രവിയും നിത്യ മേനോനും നായികാ നായകന്മാരായി എത്തുന്നത്. ലാൽ, വിനോദിനി, വിനയ് റായ്, ഗായകൻ മനോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗാവമികാണ്. കോസ്റ്റ്യൂം ഡിസൈനര്‍ കവിത. ചിത്രത്തിന്റെ ടൈറ്റിലോട് കൂടിയ ഇരുവരും ഒന്നിച്ചുള്ള ഒരു പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. അതേസമയം നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് സൈറൺ. ചിത്രത്തില്‍ ജയം രവിയുടെ ജോഡിയായി എത്തുന്നത് അനുപമ പരമേശ്വരന്‍ ആണ്.

സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ഒരു ആക്ഷന്‍ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദയാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‌കെ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തില്‍ പൊലീസ് ഓഫീസറായി കീര്‍ത്തി സുരേഷും വേഷമിടുന്നു. അതേസമയം, ജയം രവി നായകനായി ഒടുവിലെത്തിയ ചിത്രം ഇരൈവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജയം രവിയുടെ നായികയായി ഇരൈവനെന്ന ചിത്രത്തില്‍ നയന്‍താരയാണ് വേഷിട്ടത്. ഇരൈവന്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. ഗോഡ് എന്ന പേരില്‍ നയന്‍താരയുടെ ചിത്രം തെലുങ്കിലുമെത്തിയിരുന്നു. ജയം രവിയും നയന്‍താരയും ഒന്നിച്ച ചിത്രം നെറ്റ്ഫ്‌ലിക്‌സിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വയലന്‍സിന്റെ പേരിലും ഇരൈവന്‍ വാര്‍ത്തയായിരുന്നു. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധന്‍ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം.

Image

നയന്‍താര നായികയായി എത്തിയ പുതിയ ചിത്രമായ ഇരൈവനില്‍ നരേന്‍, ആശിഷ് വിദ്യാര്‍ഥി, അശ്വിന്‍ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകന്‍ പെരുമാള്‍, കുമാര്‍ നടരാജന്‍, വിനോദ് കിഷന്‍, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്ജന തിവാരി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്.

LEAVE A REPLY

Please enter your comment!
Please enter your name here