‘കാട്ടുകുറുക്കന്റെ കല്യാണം’… ഗുരുവായൂരമ്പല നടയിലെ പുതിയ ഗാനം പുറത്ത്

0
112

പൃഥ്വിരാജ് ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ‘ഗുരുവായൂരമ്പലനടയിലെ പുതിയ ഗാനം പുറത്തിറങ്ങി.കാട്ടുകുറുക്കന്റെ കല്യാണം എന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.ചിത്രത്തിലെ പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഡബ്‌സിയുമാണ്. ഗാനമാലപിച്ചിരിക്കുന്ന് ഡബ്‌സിയും റിഷുംചേര്‍ന്നാണ്.

വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അങ്കിത് മേനോനാണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ ്മീഡിയയില്‍ ലഭിക്കുന്നത്. ചിത്രം ദിവസങ്ങള്‍ക്കുള്ളിലാണ് 50 കോടി ക്ലബിലെത്തിയത്. പ്രേക്ഷകരെ കൈയ്യിലെടുത്തുകൊണ്ടാണ് അളിയന്മാര്‍ രണ്ട് പേര്‍ മുന്നേറുന്നത്.അതു കൊണ്ട് തന്നെ ഗാനമിറങ്ങി നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ ചിത്ത്രതിലെ ഗാനങ്ങളെല്ലാം വൈറലാവുന്നത്.

കെ ഫോര്‍ കൃഷ്ണ എന്ന ഗാനം നിമിഷനേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയി മാറിയത്.കെ ഫോര്‍ കൃഷ്ണ എന്ന ഗാനം ഇറങ്ങിയപ്പോള്‍ത്തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തിരുന്നു.അന്ന് മുതല്‍ ഗാനത്തിന് കമന്റുകളായി ഏറ്റവും കൂടുതല്‍ ആളുകള്‍ പറഞ്ഞിരുന്നത് ആ ഗാനം യൂട്യൂബില്‍ 1.5ഃ വേഗതയില്‍ ഇട്ട് കേട്ടാല്‍ അടിപൊളി ഫീല്‍ ആയിരിക്കും എന്നാണ്. പലരും അത് ചെയ്തുനോക്കുകയും, ആ വേഗതയില്‍ ഗാനം ഇരട്ടി നന്നായി തോന്നുന്നെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.തൊട്ടുപിന്നാലെയാണ് നിര്‍മ്മാതാക്കള്‍ ഗാനത്തിന് പതിനാറായിരത്തി എട്ട് കമന്റ്‌സ് ആയാല്‍ തീര്‍ച്ചയായും കൃഷ്ണ ഗാനം 1.5ഃ വേഗതയില്‍ ഇട്ട് പുറത്തിറക്കുമെന്ന് അറിയിച്ചത്.പ്രേക്ഷകരുടെ ആവശ്യപ്രകരം കെ ഫോര്‍ കൃഷ്ണ എന്ന ഗാനത്തിന്റെ പുതിയ ട്രാക്ക് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.


വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണമൊരുക്കിയത് അംങ്കിത് മേനോനാണ്. ഗാനത്തിന്റെ റെക്കോര്‍ഡിങ് സമയത്തെ ബിഹൈന്‍ഡ് ദി സീനുകളെല്ലാം വീഡിയോയില്‍ കാണിച്ചിരുന്നു. ഒരു ഭക്തന്‍ തന്റെ പ്രശ്‌നങ്ങള്‍ ഭഗവാന്‍ കൃഷ്ണനോട് പറയുന്ന രീതിയിലുള്ള രസകരമായ ഗാനമാണ് ഇത്. നിരവധി പ്രേക്ഷകരാണ് ഗാനത്തിന് മിച്ച അഭിപ്രായങ്ങളുമായി കമന്റുകളുമായെത്തുന്നത്. പിന്നണി ഗായകനായി നടന്‍ അജു വര്‍ഗീസിനെ അവതരിപ്പിക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിനുണ്ട്. വളരെ രസകരമായ ഒരു വീഡിയോയിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ അജുവിനെ പിന്നണി ഗായകനായി പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നത്. ‘ടൈറ്റില്‍ കൊള്ളാം കഥയും കൊള്ളാം! ഇനി റോള്‍ ഏതാണെന്ന് കൂടി പറ…’ എന്നാണ് വീഡിയോ പുറത്തുവിട്ടുകൊണ്ട് നേരത്തെ പൃഥ്വിരാജ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

 


ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് തന്നെ വിളിക്കുന്നതെന്നാണ് അജു വര്‍ഗീസ് കരുതുന്നത്. അതുകൊണ്ടുതന്നെ സിനിമയിലെ ഏതു കഥാപാത്രമാണ് തനിക്കു ചെയ്യാണുള്ളത്, അനശ്വര രാജനല്ലേ ജോഡിയായി എത്തുന്നത് എന്നൊക്കെ അജു ചോദിക്കുന്നുണ്ട്. എന്നാല്‍ വീഡിയോയുടെ അവസാനമാണ് തന്നെ പാട്ടു പാടാനാണ് വിളിച്ചത് എന്ന സത്യം അജു തിരിച്ചറിയുന്നത്. അപ്പോഴത്തെ ഞെട്ടലും, പാട്ടിന്റെ വരികളുമെല്ലാം വളരെ രസകരമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here