ഏത് പാതിരാത്രി വിളിച്ചാലും ഫോൺ എടുക്കും ,വിരമിക്കുന്നതിൽ അതിയായ സങ്കടമുണ്ട് ; കുളപ്പുള്ളി ലീല

0
139

താരസംഘടന അമ്മയുടെ എല്ലാ യോഗത്തിലും സജീവമാണ് നടി കുളപ്പുള്ളി ലീല.ഇത്തവണ അമ്മയുടെ മുപ്പതാം ജനറൽ ബോഡി യോഗത്തിലും താരം സജീവമാണ്.ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടായിട്ടുപോലും ഓടിയെത്തുന്നത് അമ്മയോടുള്ള സ്നേഹം കൊണ്ടാണെന്നും തന്നെ പോലുള്ളവർക്ക് ‘അമ്മ കൈത്താങ്ങ് ആണെന്നും നടി മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

നടിയുടെ വാക്കുകൾ……

”അമ്മയുടെ എല്ലാ യോഗത്തിലും ഞാൻ പങ്കെടുക്കും.ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടായിട്ടുപോലും ഓടിയെത്തുന്നത് അമ്മയോടുള്ള സ്നേഹം കൊണ്ടാണ്.ഒരുപാട് സാമ്പത്തിക സഹായങ്ങൾ ‘അമ്മ ചെയ്യുന്നുണ്ട്.ഞങ്ങളെ പോലുള്ളവർക്ക് ഒക്കെ ‘അമ്മ ഒരു സഹായമാണ്.അത്തരം സഹായം ചെയ്യുന്ന സംഘടനയുടെ പരിപാടിക്ക് വരാതിരിക്കുന്നത് ശെരിയല്ല.എന്നും നടി പറഞ്ഞു.ഒപ്പം നടൻ ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിലും താരം ദുഃഖം പ്രകടിപ്പിച്ചു.വിരമിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വേണ്ടെന്ന് പറഞ്ഞെന്നും അദ്ദേഹത്തിന് പദവികളിൽ നിന്ന് മാറിനിൽക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്,എന്ത് ആവശ്യത്തിന് വിളിച്ചാലും ബാബു തിരിച്ചുവിളിക്കും.ഏത് പാതിരാത്രിയിലും ഒരു മടിയും കൂടാതെ അദ്ദേഹം ഫോൺ എടുക്കും.അത്രയും ആത്മാർത്ഥതയോടെയാണ് കാര്യങ്ങൾ ചെയ്തിരുന്നത് എന്നും ലീല പറഞ്ഞു.”

അമ്മ മുപ്പതാമത് ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു

അതേസമയംഅമ്മയിലേക്ക് നാല് വനിത മെമ്പർമാരായിരുന്നു വിജയിക്കേണ്ടത് എന്നാൽ കുക്കു പരമേശ്വരനും മഞ്ഞുപിള്ളയും പരാജയപ്പെട്ടത്തോടെ മൂന്ന് വനിതാ പ്രതിഥികളാണ് വിജയിച്ചത് ഇനി ഒരു വനിതാ പ്രതിനിധിയെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ നോമിനെറ്റ് ചെയ്യും അധികാരം ജനറൽ ബോഡി നൽകിയിട്ടുണ്ട്. അതിനാലാണ് പതിനാറ് പേരുടെ പ്രഖ്യാപനം നടത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here