ജപ്പാനിൽ നിന്നും കോഴ്സ് പൂർത്തിയാക്കി എത്തിയിരിക്കുന്ന കാലൻ: വ്യത്യസ്ത പ്രേമേയവുമായി “കുട്ടന്റെ ഷിനിഗാമി “

0
119

പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവെസ്റ്റിഗേഷൻ ജോണറിൽ ഇന്ദ്രൻസിനേയും ജാഫർ ഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടോവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. “കുട്ടന്റെ ഷിനിഗാമി “എന്ന് പേരിട്ടിരിക്കുന്ന ചിത്രം മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്നു. മഞ്ചാടി ക്രിയേഷൻസിന്റെ അഞ്ചാമത്തെ ചിത്രമാണിത്. ഭഗവതിപുരം, മൂന്നാം നാൾ, ഹലോ ദുബായ്കാരൻ,വൈറ്റ് മാൻ എന്നിവയായിരുന്നു മറ്റു നാലു ചിത്രങ്ങൾ.

ആത്മാവായി ജാഫർ ഇടുക്കി, കാലനായി ഇന്ദ്രൻസ്; റഷീദ് പാറക്കലിൻ്റെ 'കുട്ടൻ്റെ  ഷിനിഗാമി' വരുന്നു, indrans, jaffer idukki, kuttante shinigami

വ്യത്യസ്ഥമായ പ്രമേയങ്ങൾ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്ക്കരണം നടത്തുന്നത്. ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ചിത്രം. തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിലാണ് ഒരുങ്ങുന്നത്. ‘ഷിനിഗാമി’ ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാൽ ജപ്പാനിൽ കാലൻ എന്നാണർത്ഥം. ജപ്പാനിൽ നിന്നും ഷിനിഗാമി കോഴ്സ് പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി. വേണമെങ്കിൽ ഡോ. ഷിനിഗാമി എന്നും പറയാം.

ജാഫർ ഇടുക്കിയും ഇന്ദ്രൻസും കുട്ടന്‍റെ ഷിനിഗാമിയും; കൗതുകമുണർത്തി ടൈറ്റിൽ

ഷിനിഗാമി എത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്.
ചെരുപ്പുധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം. കുട്ടൻ എന്നയാളിൻ്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നുവരവ്. പക്ഷേ കുട്ടൻ്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാൻ ഷിൻഗാമിയുടെ ശ്രമം നടക്കുന്നില്ല.

Indrans and Jaffer Idukki's next Kuttante Shinigami's title poster out-  Cinema express

ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ ആയിരിക്കും ഇന്ദ്രൻസ് എത്തുക. ചിത്രത്തിൽ സുനിൽ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ, സുമേഷ് മൂർ, ശിവജി ഗുരുവായൂർ, അഷ്റഫ്, മുൻഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വർഗീസ്, അഖില,ചന്ദന, ആര്യ വിജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഇന്ദ്രൻസും, ഇടുക്കി ജാഫറും ആത്മാവും, കാലനുമായി എത്തുന്ന 'കുട്ടന്റെ  ഷിനിഗാമി' ഉടൻ വരുന്നു - B4blaze Malayalam - indrans and jaffer idukki new  movie kuttante shinigami movie

അർജുൻ വി അക്ഷയ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂർ. എഡിറ്റർ സിയാൻ ശ്രീകാന്ത്. കോസ്റ്റ്യൂം ഫെമിന ജബ്ബാർ. ആർട്ട് കോയാസ്. പ്രോജക്ട് ഡിസൈനർ സിറാജ് മൂൺബിം. പ്രൊഡക്ഷൻ കൺട്രോളർ രജീഷ് പാത്താങ്കുളം, മേക്കപ്പ് ഷിജി താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ,പി ആർ ഓ മഞ്ജു ഗോപിനാഥ് .സ്റ്റിൽസ് ഷംനാദ് മട്ടായ, ഡിസൈൻസ് കിഷോർ ബാബു പി.എസ്.

LEAVE A REPLY

Please enter your comment!
Please enter your name here